ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും തീഹാർ ജയിലിലേക്ക്. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ പാര്‍പ്പിച്ചിട്ടുള്ള ഏഴാം നമ്പര്‍ ജയിലില്‍ തന്നെയാണ് ശിവകുമാറും. ശിവകുമാറിനെ ആശുപത്രിയില്‍ എത്തിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ തിഹാര്‍ ജയിലിലേക്ക് മാറ്റാവൂ എന്ന് ഡല്‍ഹി പ്രത്യേക കോടതി ജഡ്ജി വിധിച്ചിരുന്നു. ഇതിനാൽ ഡല്‍ഹിയിലെ ആര്‍.എം.എല്‍. ആശുപത്രിയില്‍ ഹാജരാക്കി വിശദ പരിശോധനയ്ക്ക് ശേഷമാണ് ജയിലിലേക്ക് അയച്ചത്.
ശിവകുമാറിന്റെ ചികിത്സാ രേഖകള്‍ പരിശോധിച്ച കോടതി തിഹാര്‍ ജയിലിൽ വൈദ്യ സഹായവും മരുന്നുകളും ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞ 3നാണ് എന്‍ഫോഴ്‌സ്‌മെന്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.
Post Your Comments