ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ ജയിലിൽ 24 മണിക്കൂറും നിരീക്ഷിക്കാൻ ക്യാമറയുണ്ടെന്ന ആരോപണം ഉന്നയിച്ച് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. ജയിൽ കെജ്‌രിവാളിനു പീഡനമുറി ആയിരിക്കുകയാണെന്നാണ് എഎപിയുടെ രാജ്യസഭാംഗം കത്തിൽ പറയുന്നത്
പ്രധാനമന്ത്രിയുടെ ഓഫീസും ലെഫ്.ഗവർണറുടെ ഓഫീസും കെജ്‌രിവാളിനെ സദാ നിരീക്ഷിക്കുകയാണെന്നാണ് ആരോപണം. കെജ്‌രിവാളിനെതിരെയുള്ള അനീതി അവസാനിപ്പിക്കണമെന്ന് എഎപി കത്തിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഓഫീസിൽ നിന്നും ഡൽഹി സിഎംഒ ഓഫീസിൽ നിന്നും ലെഫ്.ഗവർണറുടെ ഓഫീസിൽ നിന്നുമൊക്കെ സദാ കെജ്‌രിവാളിന് നിരീക്ഷണമുണ്ടെന്നും വലിയ പീഡനങ്ങളാണ് ജയിലിലെന്നും കത്തിൽ പറയുന്നു.
കെജ് രിവാളിന്റെ ആരോഗ്യനില പോലും വകവയ്ക്കാത്തതാണ് ജയിൽ നടപടികളെന്നാണ് എഎപിയുടെ ആരോപണം. കെജ്‌രിവാളിന് ഇൻസുലിൻ നിഷേധിക്കുന്നതടക്കം നേരത്തേ വലിയ ആരോപണങ്ങൾ എഎപി ഉന്നയിക്കുകയും ഇതേ തുടർന്ന് ജയിലിൽ കെജ്‌രിവാളിന് ഇൻസുലിൻ നൽകുകയും ചെയ്തിരുന്നു.
Post Your Comments