നെറ്റ്ഫ്ലിക്സ് കാണുന്നത് മണിക്കൂറുകളാകുമ്പോള്‍ അത്രയും സമയം ഒരേ കണക്കിന് ഇരിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കാം. ജേണല്‍ ഓഫ് ദ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം അധിക സമയം ഇങ്ങനെ ഇരുന്നാല്‍ ഹൃദ്രോഗം, പ്രമേഹം, എന്തിന് ക്യാന്‍സര്‍ പോലും വരാനുളള സാധ്യതയുണ്ടെന്ന് പറയുന്നു.
ALSO READ: ഹോട്ടല്‍ മുറികളുടെ ജി.എസ്.ടി നിരക്ക് കുറച്ചു; നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ
കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍ , ഉറക്കം തൂങ്ങിയ പോലെ ഇരിക്കുക, എപ്പോഴും ക്ഷീണം തോന്നുക..ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ ? ഇതെല്ലാം ഇത്തരത്തില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്നതാണ്. ഇത്തരം വെബ് സീരിസുകള്‍ പലപ്പോഴും ആസ്ക്തിയിലേക്ക്, ഇത് ഇല്ലാതെ പറ്റില്ലയെന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
ALSO READ: കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും
അതുപോലെ തന്നെ മണിക്കൂറുകളോളം സീരിസുകള്‍ കാണുന്നതിലൂടെ മാനസിക പിരിമുറുക്കമുണ്ടാകാം, ശരീരഭാരം കൂടാം, നടുവേദന വരാം, രക്തത്തില്‍ ഓക്സിജന്‍റെ കുറവ് ഉണ്ടാകാം, ഉറക്കമില്ലായ്മ എന്നിവയും വരാം.
Post Your Comments