മലപ്പുറം : മണൽമാഫിയക്കായി ഒത്തുകളിച്ച് പോലീസ്. പോലീസ് വാഹനത്തെ ഇടിച്ചിട്ടും കേസ് എടുത്തില്ല, പകരം മണൽ ലോറി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി. മലപ്പുറം മമ്പാട് ആണ് സംഭവം. അരലക്ഷത്തോളം കൈക്കൂലി വാങ്ങി കേസ് ഒതുക്കുകയായിരുന്നെന്ന് വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവിട്ടു കൊണ്ട് പ്രമുഖ മലയാളം ചാനൽ റിപ്പോർട്ട് ചെയ്യുന്നു. മലപ്പുറം എസ്.പിയുടെ സ്‌ക്വാഡ് ആണ് പണം വാങ്ങിയതെന്നാണ് റിപ്പോർട്ട്.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് കർശന നടപടിയെടുക്കുമെന്ന് മലപ്പുറം എസ്.പി അറിയിച്ചു. വാഹനത്തെ ഇടിച്ചതിന് കേസ് എടുത്തില്ലെന്നും, മണൽ കടത്തിയതിന് കേസ് എടുത്തെന്നും എസ്.പി വ്യക്തമാക്കി.
Post Your Comments