കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം അവസാനിക്കുമെന്ന് ജനപക്ഷം നേതാവ് പിസി ജോർജ് എംഎൽഎ. ജോസ് വിഭാഗത്തിലെ പലരും ജനപക്ഷത്തിലേക്ക് വരും. ഇതിനുള്ള അണിയറ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. എൻഡിഎയും എൽഡിഎഫും തമ്മിലാണ് പാലായിൽ മത്സരം. തെരഞ്ഞെടുപ്പ് രംഗത്ത് യുഡിഫ് ഏറെ പിന്നിലാണ്. തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമപ്രവർത്തനങ്ങൾ ചർച്ചയാവുന്നത്, പാലയിൽ എൻഡിഎക്ക് ഇത് ഏറെ ഗുണം ചെയ്യും. കത്തോലിക്ക സഭയുടെ പിന്തുണ എൻഡിഎക്കാണ്. പാലാ ബിഷപ് പുറത്തിറക്കിയ സർക്കുലർ എന്‍ഡിഎയുടെ വിജയം എളുപ്പമാക്കുമെന്നും, സഭ ബിജെപിയോട് അടുക്കുകയാണെന്നും ജോര്‍ജ് വ്യക്തമാക്കി.
Also read : ശബരിമലയില്‍ തെറ്റ് പറ്റിയെന്ന കാര്യം പാലായിലെ ജനങ്ങളോട് പിണറായി വിജയന്‍ തുറന്ന് പറയണം; എ കെ ആന്‍റണി
Post Your Comments