ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) വായ്പത്തട്ടിപ്പു കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 17 വരെ നീട്ടി. നീരവിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ലണ്ടന്‍ കോടതി അറിയിച്ചു.
വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കുന്ന തരത്തില്‍ പണം തട്ടിയതുമായി ബന്ധപ്പെട്ടാതാണ് നീരവ് മോദിക്കെതിരായ കുറ്റം. 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യ വിട്ടിരിക്കുന്നത്. മാര്‍ച്ച് 19ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്ത നീരവ് മോദി നിലവില്‍ ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് ജയിലിലാണ് ഇപ്പോഴുള്ളത്.
READ ALSO: പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്
നീരവിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ 5 ദിവസം നീണ്ടു നില്‍ക്കുന്ന വിചാരണ നടത്തും. വിചാരണ പൂര്‍ത്തിയായാല്‍ ഉടന്‍ വിധി പ്രഖ്യാപിക്കുമെന്നും ജഡ്ജി ഡേവിഡ് റോബിന്‍സണ്‍ അറിയിച്ചു. കേസിന്റെ ഹിയറിംഗിന് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിലെയും സിബിഐയിലെയും ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
Post Your Comments