Latest NewsKeralaNews

സംഘ് ഭീകരതക്കെതിരെ മതേതര ഐക്യം അനിവാര്യമെന്ന് സംഗമം

മുക്കം•സംഘ് പരിവാർ വംശീയ രാഷ്ട്രീയത്തെ ചെറുക്കാൻ മതേതര ശക്തികളുടെ ക്രിയാത്മക ഐക്യം അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി മുക്കത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

‘സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരെ സ്വാതന്ത്ര്യ പ്രക്ഷോഭം’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.

ഭരണഘടന മാറ്റിയെഴുതി രാജ്യത്തെ തകർക്കാനാണ് ബിജെപി നീക്കം.സ്വാതന്ത്ര്യസമര കാലത്ത് വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിൽക്കെത്തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന പോലെ ഈ കാലഘട്ടത്തിലും സംഘ് രാഷ്ട്ര നിർമ്മിതിക്കെതിരെ മതേതര ശക്തികൾ ഒറ്റക്കെട്ടായി നില്കുവാനാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻറ് ശംസുദ്ദീൻ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു.

സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം വി.കെ വിനോദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.ടി. അശ്റഫ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, മുക്കം നഗരസഭ കൗൺസിലർ എ ഗഫൂർ മാസ്റ്റർ, സി.പി.ഐ ഏരിയ കമ്മിറ്റി അംഗം ഷാജികുമാർ, എൻ.സി.പി ജില്ല കമ്മിറ്റി അംഗം അബ്ദുല്ല കുമാരനെല്ലൂർ, യുവ ജനതാദൾ സംസ്ഥാന സെക്രട്ടറി അബ്ദു സത്താർ, പരിസ്ഥിതി പ്രവർത്തകൻ എ.എസ്. ജോസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ, സാമൂഹിക പ്രവർത്തക ഡോ. ബേബി ഷക്കീല, സഫിയ ടീച്ചർ എന്നിവർ സംസാരിച്ചു. ലിയാഖത്തലി മുറമ്പാത്തി സ്വാഗതും ഒ. അബ്ദുൽ ശംസുദ്ദീൻ നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button