Latest NewsMenNews

കോണ്ടം പുരുഷനോട് വിട പറയുകയാണോ? കരുതലുമായ് സ്ത്രീകൾ

പലരുടെയും പൊതുവായ സംശയമാണ് ഏറ്റവും നല്ല ഗര്‍ഭ നിരോധന മാര്‍ഗം ഏതാണെന്നത്. ഏറ്റവും ലളിതമായ മാർഗം  ഗർഭ നിരോധന ഉറകൾ ധരിക്കുകയാണ്.

പല തരത്തിൽ ഉള്ള ഉറകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നേർത്തതും, കട്ടിയുള്ളതും, ഡോട്ടുകൾ നിറഞ്ഞതും; വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഫ്ലേവറുകളോട് കൂടിയതും, ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്ന ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയിൽ ചിലതാണ്. തീരെ നേർത്ത ഉറകൾ  ലൈംഗിക അനുഭൂതി ഒട്ടും കുറക്കുന്നില്ല എന്ന് പറയപ്പെടുന്നു. ശീഘ്രസ്കലനം ഉള്ള പുരുഷന്മാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഉറകളും ഇന്ന് ലഭ്യമാണ്. ഇവയിൽ അടങ്ങിയ പ്രത്യേകതരം ലൂബ്രിക്കന്റ്  ആണ്‌ ഈ പ്രവർത്തനത്തിന് കാരണം.

ALSO READ: മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ; സർക്കാരിന് വേണ്ടി ഹാജരാകുന്നത് സംബന്ധിച്ച് സോളിസിറ്റർ ജനറൽ പറഞ്ഞത്

എന്നാൽ കോണ്ടം പുരുഷന്മാരോട് വിട പറയുന്ന കാലമാണ് ഇപ്പോൾ. വിദേശ രാജ്യങ്ങളിൽ വളരെ പ്രചാരമുള്ള സ്ത്രീകളുടെ ഉറകൾ 2004 ൽ ഇന്ത്യയിലും അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇതിന്റെ ഉപയോഗം വളരെയധികം കൂടിയിട്ടുണ്ടെന്ന് നിർമ്മാതാക്കൾ പറയുന്നു. ഏകദേശം 17 സെന്‍റീമീറ്റര്‍ നീളമാണ് സ്ത്രീകളുടെ ഉറകളുടെ വലുപ്പം.

സ്ത്രീകൾക്കുള്ള ഉറകളാകട്ടെ യോനീ നാളത്തിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. അതുവഴി ശുക്ലത്തിലെ മാത്രമല്ല, സ്ഖലനത്തിന് മുന്നോടിയായി പുരുഷൻ സ്രവിക്കുന്ന ദ്രാവകത്തിലെ  ബീജങ്ങളും യോനിയിൽ എത്താതിരിക്കുന്നു. ഒരു കോണ്ടം ഒരു തവണത്തെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്.

ALSO READ: കാത്തിരിപ്പുകൾക്ക് വിരാമം : എംഐ സ്മാര്‍ട്ട് ബാന്റ് 4 ഇന്ത്യൻ വിപണിയില്‍

സാധാരണയായി റബ്ബർ ഉത്പന്നമായ ലാറ്റക്സ് കൊണ്ടാണ് ഉറകൾ നിർമ്മിക്കാറുള്ളത്. ലാറ്റക്സിനോട് അലർജി ഉള്ളവർക്ക് പോളിയൂറിത്തീൻ  പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയ മറ്റ് വസ്തുക്കൾ കൊണ്ട് നിർമിച്ച ഉറകൾ ലഭ്യമാണ്. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ അല്ലെങ്കിൽ  സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക്  ഇത്  ദോഷമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button