Latest NewsNewsInternational

വാലന്റൈന്‍സ് ഡേ ആഘോഷിക്കാനായി 95 ദശലക്ഷം കോണ്ടം സൗജന്യമായി യുവതീയുവാക്കള്‍ക്ക് നല്‍കുന്നു: വിശദാംശങ്ങള്‍ ഇങ്ങനെ

ബാങ്കോക്ക് : ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കുന്നതിനായി 95 ദശലക്ഷം കോണ്ടം സൗജന്യമായി യുവതീയുവാക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് തായ്ലന്റ്. വാലന്റൈന്‍സ് ദിനത്തിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം. കൗമാര ഗര്‍ഭധാരണം തടയുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. ഈ പദ്ധതിയുടെ പ്രയോജനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം ഒന്നാം തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ആഴ്ചയില്‍ 10 കോണ്ടം വീതം ലഭിക്കുമെന്ന് തായ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

Read Also: തെലങ്കാനയിലെ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ വൻ തീപിടുത്തം: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി

സിഫിലിസ്, എയ്ഡ്‌സ്, സെര്‍വിക്കല്‍ ക്യാന്‍സര്‍, ഗൊണോറിയ, ക്ലമീഡിയ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിന്‍ നടത്തുന്നത്. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനാണ് രാജ്യത്തുടനീളമുള്ള ഫാര്‍മസികളിലൂടെയും ആശുപത്രികളിലൂടെയും പദ്ധതി നടപ്പിലാക്കുന്നത്. തായ്ലന്റില്‍ ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ പകുതിയിലധികവും സിഫിലിസും ഗൊണോറിയയുമാണെന്ന് തായ് അധികൃതര്‍ വെളിപ്പെടുത്തുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button