Latest NewsKeralaNews

കിഫ്ബി ഓഡിറ്റിങ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബി ഓഡിറ്റിങ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിങ് തന്നെയെന്ന് കിഫ്ബിയിൽ വേണ്ടതെന്നു രമേശ് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.മസാല ബോണ്ട് ആരോപണങ്ങളിലും പ്രതി പക്ഷം ഉറച്ച് നിൽക്കുന്നു. ടെറാനസ് എത്ര നേട്ടമുണ്ടാക്കി എന്നതിനപ്പുറം. സ്വകാര്യ കമ്പനി എത്ര കോടി നേട്ടമുണ്ടാക്കി എന്നത് പുറത്തുവരണം. സ്പീക്കർ പോലും സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപെട്ടു. പ്രതിപക്ഷം നിയമ പോരാട്ടം തുടരുകയാണ്. താൻ വികസന വിരോധിയല്ലെന്നും, ടെറാനസിനെ പരിശോധന ഏൽപ്പിച്ചത് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കിയാണെന്നും ചെന്നിത്തല ആരോപിച്ചു.

Also read : നെടുമങ്ങാട് വീട് ജപത് ചെയ്ത നടപടി വിവാദത്തിൽ : വിട്ടുവീഴ്ച്ചക്കൊരുങ്ങി ബാങ്ക്

കഴിഞ്ഞ ദിവസം കിഫ്ബിയിൽ പൂർണ ഓഡിറ്റിന് അനുമതി നൽകാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും ഇടപെടണമെന്നുമുള്ള ആവശ്യവുമായി രമേശ് ചെന്നിത്തല ഗവർണർക്ക് നൽകിയ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. കിഫ്ബി ഓഡിറ്റിൽ ഒരു തരത്തിലുള്ള മറച്ചുവയ്ക്കലുമില്ലെന്നും, സുതാര്യമായ രീതിയിൽ കിഫ്ബിയിൽ സിഎജിയുടെ ഓഡിറ്റ് നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് ഇപ്പോൾ കിഫ്ബിക്കെതിരെ നടക്കുന്നത്. ഈ വരവ് ചെലവടക്കമുള്ള സകല കണക്കുകളും നിയമസഭയിൽ വയ്‍ക്കേണ്ടതാണ്. സിഎജി ആക്ടിലെ 14-ാം വകുപ്പ് പ്രകാരം ഓഡിറ്റിംഗ് നടക്കുന്നുണ്ടെന്നും അതുകൊണ്ട് 20-ാംവകുപ്പ് പ്രകാരമുള്ള പൂർണ ഓഡിറ്റിന് പ്രസക്തിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button