Latest NewsNewsInternational

കൈക്കൂലി കേസ്;  സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കാൻ ജനങ്ങൾക്ക് അനുമതി നൽകി ഇതാ ഒരു പ്രസിഡന്റ് കയ്യടി നേടുന്നു

മനില: കൈക്കൂലി ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കാൻ ജനങ്ങൾക്ക് അനുമതി നൽകി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രീഗോ ഡുറ്റെർട്ടെ ജനങ്ങളുടെ കയ്യടി നേടുന്നു.

ALSO READ: ഇടതു ഭാഗത്ത് റഷ്യ വലതു ഭാഗത്ത് ഇസ്രായേൽ, ലക്ഷ്യം പാക് അധീന കാശ്മീർ; ശക്തനായി നരേന്ദ്ര മോദി

അതേസമയം, ഉദ്യോഗസ്ഥരെ കൊല്ലാൻ പാടുള്ളതല്ല എന്നും പ്രസിഡന്റ് ജനങ്ങളോട് പറഞ്ഞു. അഴിമതിക്കാർക്ക് കാര്യമായ പരിക്ക് മാത്രം വരുത്തിയാൽ മതിയെന്നും അങ്ങനെയുള്ള അവസരത്തിൽ താൻ ജനങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്നും ഡുറ്റെർട്ടെ വ്യക്തമാക്കി.

ALSO READ: അയോധ്യ കേസ്: കര്‍ശ്ശന നിർദ്ദേശവുമായി സുപ്രീംകോടതി

ഉത്തര മനിലയിലെ ബാറ്റാൻ പ്രവിശ്യയിൽ വച്ചാണ് ഡുറ്റെർട്ടെ ഈ വിവാദ പ്രസംഗം നടത്തിയത്. യാഥാസ്ഥിതികമല്ലാത്ത തന്റെ ഭരണനയങ്ങളിലൂടെ സാമൂഹിക പ്രശ്നങ്ങളെ നേരിടുന്നതിൽ കുപ്രസിദ്ധി നേടിയ ആളാണ് 74കാരനായ റോഡ്രീഗോ ഡുറ്റെർട്ടെ. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥന്റെ കാലിൽ വെടിവയ്ക്കുന്നതാണ് നല്ലതെന്നും അതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നും അങ്ങനെ ചെയ്യുന്നവരെ താൻ സംരക്ഷിച്ചുകൊള്ളാമെന്നും പ്രസിഡന്റ് ജനങ്ങൾക്ക് ഉറപ്പ് നൽകി. സെപ്തംബർ 12നാണ് ഡുറ്റെർട്ടെ ഇക്കാര്യം ജനങ്ങളോട് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button