കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ഭാര്യ യശോദ ബെന്നിനെ കണ്ട് കുശലാന്വേഷണം നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി . കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. . ഇരുവരും ഏറെ നേരം സംസാരിച്ചു. മമതാ ബാനര്‍ജിക്ക് സാരി സമ്മാനിച്ചാണ് യശോദബെന്‍ മടങ്ങിയത്.
പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിക്ക് പുറപ്പെടാന്‍ എത്തിയതായിരുന്നു മമത. ബുധനാഴ്ച്ചയാണ് പ്രധാനമന്ത്രിയെ കാണാന്‍ മമതയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ബംഗാളിനുള്ള കേന്ദ്രഫണ്ടുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മമത പ്രധാനമന്ത്രിയെ കാണുന്നത്. ധന്‍ബാദില്‍ രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തി തിരിച്ചുപോകുന്നതിനിടെയാണ് യശോദ മമതയെ വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടിയത്.
Post Your Comments