Latest NewsKeralaNews

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചെന്നൈ ഐ.ഐ.ടി

കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ചെന്നൈ ഐ.ഐ.ടി സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകും. നിയന്ത്രിത സ്‌ഫോടങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 65 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.

Read Also : മരട് ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി കഴിഞ്ഞു, ഇതുവരെ ഒഴിഞ്ഞവരുടെ കണക്ക് ഇങ്ങനെ

അതേസമയം ഫ്‌ളാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ലാറ്റുടമ ഇന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിലെ കെ.കെ നായരാണ് ഹരജിക്കാരന്‍. താന്‍ കൃത്യമായി നികുതി നല്‍കുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും അതിനാല്‍ നഗരസഭ പതിച്ച നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് ഹരജിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button