Latest NewsIndiaNews

കോടതി പരിസരത്ത് വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ജയ്പൂര്‍•രാജസ്ഥാനിലെ ദൗസ ജില്ലയിലെ കോടതി പരിസരത്ത് ത്ത് 50 കാരിയായ സ്ത്രീയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി.

അമര്‍ ചന്ദ് എന്നയാളാണ് ഭാര്യ ഷീലാ ദേവിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഒരു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഇവര്‍ കോടതിയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.

ഗുരുതരമായി കുത്തേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. അമർചന്ദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button