Latest NewsIndia

വാക്കുകൾ കൊണ്ട് തള്ളിയെങ്കിലും മധ്യപ്രദേശിൽ കാർഷിക കടം എഴുതി തള്ളുന്നില്ല : കർഷക ആത്മഹത്യകൾ പെരുകുമ്പോൾ രാഹുൽ ഗാന്ധിയുടെ വാഗ്‌ദാനം വിഢിത്തരമെന്ന് കോൺഗ്രസുകാർ : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

ദിഗ്‌വിജയ് സിംഗിന്റെ സഹോദരൻ ലക്ഷ്മൺ സിങ് എടുത്ത നിലപാട് ശ്രദ്ധിക്കേണ്ടതാണ്; മുൻ കോൺഗ്രസ് അധ്യക്ഷൻ അത്തരമൊരു പ്രഖ്യാപനം നടത്തിക്കൂടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

മധ്യപ്രദേശിൽ കർഷക ആത്മഹത്യകൾ പെരുകുന്നു; കർഷകരുടെ കടം എഴുതിത്തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം എവിടെയുമെത്തിയിട്ടില്ല. ഇനി എന്ത് എന്ന് പറയാനാവാതെ കമൽ നാഥ്‌ സർക്കാരും കോൺഗ്രസ് നേതാക്കളും. തങ്ങളെ കബളിപ്പിച്ച കോൺഗ്രസിനെതിരെ സംസ്ഥാനത്ത് രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്, അതിൽ നിന്ന് രക്ഷപെടാൻ ഇപ്പോൾ രാഹുൽ ഗാന്ധിയെ തള്ളിപ്പറയാൻ പോലും സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ മുതിരുന്നു എന്നതാണ് കാണുന്നത്. ദിഗ്‌വിജയ് സിംഗിന്റെ സഹോദരൻ ലക്ഷ്മൺ സിങ് എടുത്ത നിലപാട് ശ്രദ്ധിക്കേണ്ടതാണ്; മുൻ കോൺഗ്രസ് അധ്യക്ഷൻ അത്തരമൊരു പ്രഖ്യാപനം നടത്തിക്കൂടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. താഴെത്തട്ടിൽ ജനങ്ങൾക്ക് മുന്നിൽ എന്ത് പറയണം എന്നറിയാതെ കുഴങ്ങുന്ന കോൺഗ്രസുകാരുടെ വികാരമായിട്ടുകൂടി അതിനെ കാണേണ്ടിയിരിക്കുന്നു.

എൻഐഎയ്ക്ക് പരാതി നൽകിയ അതീവ ഗുരുതരമായ വിഷയത്തെ കുറിച്ച് അലി അക്ബർ

2018 നവംബറിലാണ് മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാൻ, ഛത്തിസ്‌ഗഢ് എന്നീ സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയത്താണ് വോട്ടെടുപ്പ് നടന്നത്. അന്ന് ജനങ്ങൾക്ക് മുന്നിൽ കോൺഗ്രസ് ഉയർത്തിയത് പ്രധാനമായും കാർഷിക പ്രശ്നങ്ങളാണ്. തങ്ങൾ അധികാരത്തിലേറിയാൽ പത്ത് ദിവസത്തിനകം കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുമെന്ന് അപ്പോഴാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. എത്ര കോടി വേണം അതൊക്കെ എഴുതിത്തള്ളാൻ എന്നത് സംബന്ധിച്ച് ഒരു ധാരണയും ഇല്ലാതെയാണ് രാഹുൽ അതൊക്കെ വിളിച്ചുകൂവിയത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോഴും കമൽനാഥ്‌ സർക്കാർ അധികാരമേറ്റപ്പോഴും ഇക്കാര്യത്തിൽ എന്തെങ്കിലും വ്യക്തത വരുത്താൻ കോൺഗ്രസ് തയ്യാറായില്ല. വേറൊന്ന് കൂടി ഓർമ്മിക്കേണ്ടതുണ്ട്; അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ നടത്തിയ പ്രസ്താവന മനസിലേറ്റിക്കൊണ്ട് കര്ഷകരാരും പിന്നീട് ബാങ്കുകളിൽ പണം അടച്ചിട്ടില്ല. അവരൊക്കെ കരുതിവന്നത്, കടം എഴുതിത്തള്ളി എന്നത് തന്നെയാണ്. ഇന്നിപ്പോൾ അവരൊക്കെ പ്രതിസന്ധിയിലാണ്…….. അതായത് കോൺഗ്രസ് പതിനായിരക്കണക്കിന് കർഷകരെ വഴിയാധാരമാക്കി.

**BEST QUALITY AVAILABLE** Bhopal: Madhya Pradesh Chief Minister Kamal Nath signs a file after assuming office, in Bhopal, Monday, Dec. 17, 2018. (PTI Photo) (PTI12_17_2018_000240B)

ഇവിടെ വേറൊന്ന് കൂടി ഓർക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാരുകൾ അധികാരമേറ്റപ്പോൾ അവരൊക്കെ പ്രഖ്യാപിച്ചു ……” കർഷക കടം മുഴുവൻ എഴുതി തള്ളി” എന്ന്. അത് പരസ്യമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിമാർ തയ്യാറായി; മാധ്യമങ്ങളിൽ വലിയ പരസ്യവും നൽകി…… രാഹുൽ ഗാന്ധിയുടെ വാഗ്‌ദാനം നടപ്പിലാക്കി എന്ന്. എന്നിട്ടാണ് ഇപ്പോൾ പറയുന്നത് അതൊന്നും പ്രായോഗികമല്ല എന്ന്; അതിനാവശ്യമായ പണമില്ല എന്ന്. ഇതുപോലെ കർഷകരെ കബളിപ്പിക്കാമോ?.

ഇന്നത്തെ കണക്കനുസരിച്ച് മധ്യപ്രദേശിൽ മാത്രം കർഷക കടം എഴുതിത്തള്ളാൻ 45,000 കോടി വേണമെന്നാണ് കണക്ക്. ഇത് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നതാണ്. ഇത്രയും പണം എവിടെനിന്ന് കണ്ടെത്തുമെന്ന് ഒരു ധാരണയും സംസ്ഥാന സർക്കാരിനില്ല. അത് സാധാരണ നിലക്ക് എളുപ്പവുമല്ല. ഇവിടെ സംസ്ഥാന സർക്കാർ എന്താണ് ചെയ്യേണ്ടത്? കർഷകരുടെ കടത്തിന്റെ കണക്ക് എടുക്കണം. അത് ഏത് സ്ഥാപനത്തിൽ നിന്നാണ് എന്ന് പരിശോധിക്കണം. ഇതൊക്കെ കഴിഞ്ഞ് ഓരോരുത്തരുടെയും പേരിലുള്ള തുക സർക്കാർ ആ ബാങ്കുകൾക്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകണം. അപ്പോഴേ ബാങ്കിന് ഈ ബാധ്യതയിൽ നിന്ന് കർഷകനെ മോചിപ്പിക്കാനാവൂ. വായ്പ നല്കിയവയിൽ ഏറെയും ദേശസാൽകൃത- ഷെഡ്യൂൾ ബാങ്കുകളാണ്. അവർക്ക് ആർബിഐ -യുടെ ചട്ടങ്ങൾ അനുസരിച്ചല്ലേ പ്രവർത്തിക്കാനാവൂ. രാഹുൽ ഗാന്ധി പറഞ്ഞാൽ കടം എഴുതിത്തള്ളാൻ അവർക്കാവില്ലല്ലോ.

ഇക്കഴിഞ്ഞ ദിവസം ഒരു കർഷകൻ ആത്മഹത്യ ചെയ്തത് സർക്കാർ കബളിപ്പിച്ചു എന്ന് പറഞ്ഞാണ്. 24000 രൂപയുടെ വായ്പ ബാക്കി നിൽക്കുന്ന അയാൾക്ക് സർക്കാർ നൽകിയത് വെറും 13 രൂപയാണ്; അതായത് അയാളുടെ പതിമൂന്ന് രൂപ മാത്രമാണ് എഴുതിത്തള്ളിയത്. അവസാനം ബാങ്കുകാർ വീട്ടിലെത്തിയപ്പോൾ ആത്മഹത്യ മാത്രമായി പോംവഴി. ഇതുപോലെ അനവധി സംഭവങ്ങൾ. കർഷകർ കഴിഞ്ഞ മാസത്തിൽ പലയിടത്തും പട്ടിണി സമരങ്ങൾക്ക് തയ്യാറായി. അത് ഗ്രാമങ്ങളിൽ ശക്തിപ്പെടുകയാണ്. ജനപ്രതിനിധികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുമുണ്ടാവുന്നു. അപ്പോഴാണ് കടം എഴുതിത്തള്ളുന്നത് പ്രായോഗികമല്ല എന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button