അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് കോൺഗ്രസ് അനാദരവ് കാണിച്ചതായി കെ.വി.എസ് ഹരിദാസ്. കേരളത്തിലെ കോൺഗ്രസിന്റെ നിർമാണത്തിൽ ഉമ്മൻ ചാണ്ടി വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹത്തെ പോലൊരു മുതിർന്ന നേതാവിനോട് കോൺഗ്രസ് ഒരിക്കലും അനാദരവ് കാണിക്കാൻ പാടില്ലായിരുന്നുവെന്നും കെ.വി.എസ് ഹരിദാസ് ട്വീറ്റ് ചെയ്തു. ജനകീയ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തോട് കോൺഗ്രസ് അനാദരവ് കാണിച്ചുവെന്നാണ് ഹരിദാസ് ചൂണ്ടിക്കാട്ടുന്നത്.
ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയവെയാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. ഇന്ന് കോൺഗ്രസ് യോഗത്തിന്റെ വേദിയും ബാംഗ്ലൂർ ആയിരുന്നു. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് തന്നെ കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ ചർച്ചകളും പ്രചാരണങ്ങളുമായി മുന്നോട്ട് പോയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഹരിദാസിന്റെ വിമർശനം. രാഷ്ട്രീയ ചർച്ചകളുമായി മുന്നോട്ട് പോയ നേതാക്കളിൽ ചിലർ ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ, മൃതദേഹം വിമാനമാർഗം കേരളത്തിലേക്ക് കൊണ്ടുപോകുന്നത് വരെയെങ്കിലും അവർ കാത്തിരിക്കണമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
#Congress shouldn’t have shown this much disrespect, disregard to a senior leader like #OommenChandy. He was such a popular leader & played huge role in building @INCIndia in Kerala. He passed away today morning at Banglore, the venue of #OppositionMeeting. When his dead body-1/2 pic.twitter.com/ytdEzEw4XT
— KVS Haridas (@keveeyes) July 18, 2023
അതേസമയം, അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു ഉമ്മൻ ചാണ്ടി അന്തരിച്ചത്. 79 വയസായിരുന്നു. ഭാര്യ കാനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ, മറിയം ഉമ്മൻ.
Post Your Comments