മൊബൈല്‍ഫോണ്‍ വാങ്ങണമെന്ന ആഗ്രഹത്തോടെയാണ് ബബിത എന്ന സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരി ‘കോന്‍ ബനേഗാ ക്രോര്‍പതി’ എന്ന ഗെയിംഷോയില്‍ പങ്കെടുക്കാനെത്തിയത്. നടന്‍ അമിതാഭ് ബച്ചന്‍ അവതാരകനായെത്തുന്ന പരിപാടിയുടെ പതിനൊന്നാം സീസണിലാണ് ബബിതയെത്തിയത്.
ചെറിയ ആഗ്രഹവുമായെത്തിയ ബബിത മടങ്ങിയത് കോടിപതിയായിട്ടാണ്. ആന്ധ്രാ പ്രദേശിലെ അമരാവതിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ബബിതയുടെ ജോലി. 1500 രൂപയാണ് ഇവിടെ ഇവര്‍ക്ക് ശമ്പളം. മത്സരത്തില്‍ വിജയിച്ചാല്‍ ആ പണം കൊണ്ട് എന്തു ചെയ്യുമെന്ന് ചോദിച്ച ബിഗ് ബിയോട് ബബിത പറഞ്ഞത് ഒരു ഫോണ്‍ വാങ്ങണമെന്ന്. കുടുംബത്തിലെ എല്ലാവര്‍ക്കുമായി ഒരൊറ്റ ഫോണ്‍ മാത്രമാണ് ഇപ്പോഴുള്ളത്, മത്സരത്തില്‍ മോശമില്ലാത്ത തുക കിട്ടിയാല്‍ ആദ്യം ഒരു ഫോണ്‍ വാങ്ങും.
READ ALSO: കോടതി പരിസരത്ത് വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
പരിപാടിയില്‍ പങ്കെടുത്തിട്ടുള്ള ഭൂരിഭാഗം പേരും വീടോ കടങ്ങള്‍ വീട്ടണമെന്നോ ഒക്കെ ആഗ്രഹം പറയുമ്പോഴാണ് ബബിതയുടെ ഈ ചെറിയ ആഗ്രഹം. ഇതുകേട്ട ബിഗ്ബി തന്റെ സമ്മാനമായി ഇവര്‍ക്ക് ഒരു ഫോണ്‍ നല്‍കി. അതേസമയം ബബിത കോടിപതിയായ എപ്പിസോഡ് ഇതുവരെ സംപ്രേക്ഷണം ചെയ്തിട്ടില്ല. ടീസര്‍ തന്നെ വൈറലാവുകയാണ്. കഴിഞ്ഞയാഴ്ച ബീഹാറില്‍നിന്നുള്ള സനോജ് രാജിന് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു.
READ ALSO: ഹൂതികളുടെ അടുത്ത ലക്ഷ്യം യു.എ.ഇ; മുന്നറിയിപ്പിനെ തുടർന്ന് ആശങ്കയിലായി മലയാളികൾ അടക്കമുള്ള പ്രവാസികൾ
https://www.instagram.com/p/B2Y6GEKlxZ6/?utm_source=ig_embed
Post Your Comments