Latest NewsKeralaIndia

കോടിപതികളായ മുഖ്യമന്ത്രിമാരിൽ പിണറായി വിജയനും : 13 പേർ ക്രിമിനൽ കേസുള്ള മുഖ്യമന്ത്രിമാർ

ന്യൂഡൽഹി: സമ്പത്തി​ന്റെ കണക്കെടുത്താൽ ജനപ്രതിനിധികളായ മുഖ്യമന്ത്രിമാരും കോടിശ്വരന്മാർ തന്നെയാണ്. രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ മമത ഒഴികെ 29 പേരും കോടിപതികളാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. അതിൽ ഏറ്റവും മുന്നിൽ നിക്കുന്നത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആണ്. ആസ്തി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ജഗൻ ആസ്തി 510 കോടിയാണ്.

ഇതിൽ വെറും പതിനഞ്ച് ലക്ഷം രൂപ മാത്രം സമ്പദ്യവുമായി മമത ബാനർജിയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.  കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി 1.18 കോടി രൂപയാണ്. പതിമൂന്ന് മുഖ്യമന്ത്രിമാർ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ നൽകിയ വിവരങ്ങളിൽ നിന്നാണ് എഡിആർ വിലയിരുത്തൽ നടത്തിയത്.

ജഗൻ കഴിഞ്ഞാൽ സമ്പത്തിന്റെ കാര്യത്തിൽ തൊട്ടുപിന്നാലെയുള്ളവർ അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു (163 കോടി), ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് (63 കോടി) എന്നിവരാണ്. മമതയ്ക്കും പിണറായിക്കും ഒപ്പം ആസ്തിയുടെ കാര്യത്തിൽ പിന്നിലുള്ള മറ്റൊരാൾ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ (1 കോടി) ആണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (3 കോടി), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാൾ (3 കോടി) എന്നിവരും ‘പാവപ്പെട്ട’ മുഖ്യമന്ത്രിമാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button