മുംബൈ: ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം റെഡി. അങ്ങനെ ആദ്യം കോടിപതിയായി., തൊട്ടു പിന്നാലെ കറക്കിക്കുത്തി ഏഴു കോടി കൈവിട്ടു. കോന്‍ ബനേഗാ ക്രോര്‍പതി സീസണ്‍ പത്തിലെ ആദ്യ കോടിപതിയായി ചരിത്രം കുറിച്ച ബിനിത ജയിന്‍ ആണ് അമ്പരപ്പിച്ചത്. അസം സ്വദേശിയാണ് ബിനിത ജയിന്‍. 14 ചോദ്യങ്ങള്‍ക്ക് ശരി ഉത്തരം പറഞ്ഞാണ് ബിനിത ഒരു കോടി രൂപ സമ്മാനം നേടിയത്. എന്നാല്‍ പതിനഞ്ചാമത്തേതും അവസാനത്തേതുമായ ചോദ്യത്തില്‍ ബിനിതയ്ക്ക് അടിതെറ്റുകയായിരുന്നു.
അമിതാഭ് ബച്ചന്‍ അവതാരകനായ പരിപാടിയില്‍ ബച്ചന്‍ ആവേശഭരിതനായാണ് ബിനിതയെ കോടിപതിയെന്ന് പ്രഖ്യാപിക്കുന്നത്. തൊട്ടുപിന്നാലെയാണ് ഏറ്റവും അവസാനത്തെ ചോദ്യം എത്തിയത്. ശരിയുത്തരത്തിന് സമ്മാനം ഏഴുകോടി. പറയുന്ന ഉത്തരം തെറ്റാണെങ്കില്‍ കിട്ടിയ ഒരു കോടി 3.2 ലക്ഷമായി ചുരുങ്ങും. ചോദ്യം ഇതായിരുന്നു. 1867-ല്‍ ആദ്യ സ്റ്റോക് ടിക്കര്‍ കണ്ടുപിടിച്ചത് ആരായിരുന്നു.? പിന്നാലെ സ്റ്റോക് ടിക്കര്‍ എന്താണെന്ന് പോലും അറിയില്ലെന്നും മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്നും ബിനിത പറഞ്ഞു. പിന്മാറിയാല്‍ കിട്ടിയ സമ്മാനം നഷ്ടപ്പെടില്ല. ഒരു കോടി കൈയില്‍ വെച്ച് പിന്മാറിയ സ്ഥിതിക്ക് ഒരു ഓപ്ഷന്‍ ലോക്ക് ചെയ്യാന്‍ ബച്ചന്‍ പറഞ്ഞു. ബിനിത എ ഓപ്ഷന്‍ ലോക്ക് ചെയ്തു. എഡ്വാര്‍ഡ് കാലഹന്‍ എന്ന ബിനിത ലോക്ക് ചെയ്ത ഓപ്ഷന്‍ ആയിരുന്നു ശരിയുത്തരം. ബിനിത കൈവിട്ടത് ഏഴു കോടിയാണ്. രണ്ട് മക്കളുടെ അമ്മയായ ബിനിത ട്യൂഷന്‍ ടീച്ചര്‍ കൂടിയാണ്.
Post Your Comments