KeralaLatest NewsNews

നാവികസേനയ്ക്കായി നിര്‍മിക്കുന്ന കപ്പലിലെ ഹാര്‍ഡ് ഡിസ്കുകള്‍ കാണാനില്ല; മോഷണം കംപ്യൂട്ടർ തകർത്ത്

കൊ​ച്ചി:  നാ​വി​ക​സേ​ന​യ്ക്കു വേ​ണ്ടി ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ആ​ദ്യ വി​മാ​ന​വാ​ഹി​നി ക​പ്പ​ല്‍ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ന്‍റെ ഹാ​ര്‍​ഡ് ഡിസ്കുകള്‍ കാണാനില്ല. കംപ്യൂട്ടര്‍ തകർത്താണ് മോഷണം നടന്നിരിക്കുന്നത്. ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്. നിര്‍മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഹാര്‍ഡ് ഡിസ്ക്‌ മോഷണം പോയതായി പോലീസിന് കപ്പല്‍ശാലയുടെ പരാതി ലഭിച്ചത്.

Read also: കാസര്‍കോട്ടേക്കയച്ച 36 കെയ്‌സ് മദ്യം കാണാതായ സംഭവം, പരിശോധനയ്‌ക്കൊടുവിൽ കണ്ണൂരില്‍ കണ്ടെത്തി: അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ അട്ടിമറി സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റു വസ്തുക്കള്‍ ഒന്നും മോഷ്ടിക്കാതെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഹാര്‍ഡ് ഡിസ്ക് എടുത്തത് സംശയാസ്പദമാണ്. എന്നാൽ കപ്പല്‍ നാവികസേനയ്ക്ക് കൈമാറാത്തതിനാല്‍ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്നാണ് നാവികസേന വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button