കോഴിക്കോട്: ബാറിൽ കയറി മദ്യപിച്ച ശേഷം വീണ്ടും ആക്രമണം അഴിച്ചുവിട്ട് സിപിഎം നേതാക്കൾ. കോഴിക്കോടാണ് സംഭവം. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം നേതാക്കളായ ജയപ്രകാശ്, ശിവദാസന്‍, ജോബിസ് ജോസഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഒമ്പതരയോടെ കെ ടി സി ബിയര്‍ ആന്‍ഡ് വൈന്‍ ഷോപ്പിലായിരുന്നു സംഭവം.
Read also: റെയിൽവേ പ്ലാറ്റ്‌ഫോം ഗായിക രേണു മണ്ഡലിന് പിന്നാലെ മറ്റൊരു ശബ്‌ദം കൂടി സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു
മദ്യപിച്ച ശേഷം ഗ്ലാസ്സുകളും കസേരകളും ഇവർ നശിപ്പിച്ചു. തടയാനെത്തിയ ജീവനക്കാരുമായി തര്‍ക്കമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി, പൊതുമുതല്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments