ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിലെ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് ഇന്ത്യയുടെ പി.വി.സിന്ധു. മുൻ ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് ആദ്യ റൗണ്ട് കടന്നത്. ആദ്യ ഗെയിമിൽ ചൈനീസ് താരം പൊരുതിയെങ്കിലും രണ്ടാം ഗെയിമിൽ ഒരവസരം പോലും നൽകാതെ ചൈനീസ് താരത്തെ സിന്ധുഅനായാസം മറികടക്കുകയായിരുന്നു.സ്കോർ: 21-18, 21 12.
Also read : ചൈന ഓപ്പണിൽ ഇന്ത്യക്ക് നിരാശ : സൈന പുറത്തായി
നേരത്തെ നടന്ന മത്സരത്തിൽ സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. തായ്‌ലൻഡിന്‍റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തിയത്. തായ്‌ലന്‍ഡ് താരത്തിനെതിരെ സൈനയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. സ്‌കോര്‍: 10-21, 17-21. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതയാകാത്ത സൈനയ്ക്ക്, 44 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ വിജയം അസാധ്യമായിരുന്നു. സീസണിന്റെ തുടക്കത്തില്‍ ഇന്തോനേഷ്യന്‍ ഓപ്പണില്‍ മികവ് കിട്ടിയെങ്കിലും മറ്റൊരു ഫൈനലിലേക്ക് കടക്കാന്‍ ഇതുവരെ സൈനയ്ക്ക് സാധിച്ചിട്ടില്ല. സൈന പുറത്തായതോടെ ഇന്ന് ആദ്യ റൗണ്ട് കളിക്കാനിറങ്ങുന്ന സിന്ധുവിലാണ് ഇനി മെഡൽ പ്രതീക്ഷ.
Post Your Comments