KeralaLatest NewsNews

മരട് ഫ്ളാറ്റ് കേസ് : കേന്ദ്രസര്‍ക്കാറില്‍ നിന്നും സുപ്രീകോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാറിന് വീണ്ടും തിരിച്ചടി : കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനോട് നിലപാട് അറിയിച്ചു

കൊച്ചി : കൊച്ചി മരട് ഫ്ലാറ്റ് കേസില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറിനോട് നിലപാട് അറിയിച്ചു. ഫ്‌ളാറ്റ് നിയമലംഘനം ആണെങ്കില്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന സൂചനയാണ് സംസ്ഥാന സര്‍ക്കാറിന് നല്‍കിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടി സുപ്രിം കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള നീക്കമായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെം ഭാഗത്തു നിന്നും ഉണ്ടായിരുന്നത്.

Read Also : ഫ്‌ളാറ്റ് ഉടമകളുടെ നിലപാട് സംബന്ധിച്ച് ഹൈബി ഈഡന്‍ എം.പി

താമസക്കാരുടെ പ്രതിഷേധത്തെ മുന്‍നിര്‍ത്തി വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഇടപെടിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നടന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മരട് ഫ്‌ളാറ്റ് സംബന്ധിച്ചുള്ള സര്‍വ്വകക്ഷി യോഗത്തില്‍ പ്രശ്നപരിഹാരം തേടി മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.ഇതിന് മറുപടിയായി വിഷയത്തില്‍ ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി പ്രകാശ് ജാവദേകര്‍ ഇന്ന് അറിയിക്കുകയായിരുന്നു. വിഷയത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി കൊണ്ടായിരുന്നു കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Read Also :മരടിലെ ഫ്‌ലാറ്റുകളുടെ നിയമലംഘനം നിര്‍മ്മാതാക്കളുടെ അറിവോടെ; കൂടുതല്‍ തെളിവുകള്‍ പുറത്ത്

വിഷയത്തില്‍ കേസുമായി മുന്നോട്ട് പോകേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വിഷയത്തില്‍ തല്‍ക്കാലം ഇടപെടില്ല. താമസക്കാരെ ഒഴിപ്പിക്കുന്നതിലുള്ള ആശങ്ക കേന്ദ്രസര്‍ക്കാരിനുണ്ട്. എന്നാല്‍ താമസക്കാരുടെ ഈ പ്രശ്നം മുന്‍നിര്‍ത്തിയുള്ള നിയമലംഘനം അനുവദിക്കാനാവില്ലെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു..

Read Also : എന്ത് വന്നാലും തങ്ങള്‍ ഫ്‌ളാറ്റ് ഒഴിയാനോ പൊളിയ്ക്കാനോ സമ്മതിയ്ക്കില്ലെന്ന ഉറച്ച തീരുമാനവുമായി മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ 

അതേസമയം, മരട് ഫ്ളാറ്റ് കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതും സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയായി. മരട് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന ഹര്‍ജിയും അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതി മാറ്റിവെച്ചത്. മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്നും ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് സമീപ വാസിയാണ് ഹര്‍ജി നല്‍കിയത്.
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്നും ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുമ്ബ് പാരിസ്ഥിതിക പഠനം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button