ന്യൂഡൽഹി: 2 ജി സ്പെക്ട്രം അഴിമതി കുംഭകോണ കേസുകള്‍ സ്പെഷ്യല്‍ സിബിഐ ജഡ്ജി ഒ പി സെയ്നിയില്‍നിന്ന് സിബിഐ സ്പെഷ്യല്‍ ജഡ്ജ് അജയ് കുഹാറിന്‍റെ ബെഞ്ചിലേക്ക് മാറ്റുന്നു. സെപ്റ്റംബര്‍ 30ന് സെയ്നി വിരമിക്കുന്ന പശ്ചാത്തലത്തിലാണ് അജയ് കുമാര്‍ കുഹാറന്‍റെ ബെഞ്ചിലേക്ക് മാറ്റുന്നത്. ഇത് സംബന്ധിച്ച് ദില്ലി ഹൈക്കോടതി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.
ALSO READ: “ഇന്നല്ലെങ്കിൽ നാളെ”, പാക് അധീന കശ്മീരിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി
2ജി സ്പെക്ട്രം കേസില്‍ ഡിഎംകെ നേതാക്കളയാ എ രാജ, കനിമൊഴി എന്നിവരെ 2017ല്‍ വെറുതെ വിട്ട വിധി പറഞ്ഞത് ഒ പി സെയ്നിയായിരുന്നു. ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം, കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ എന്നിവരുടെ കേസുകള്‍ പരിഗണിക്കുന്നത് അജയ് കുമാര്‍ കുഹാറാണ്.
ALSO READ: ‘ഹൈ കട്ട്’ ബിക്കിനി അൽപം കടന്നു പോയോ? ഇത് ധരിക്കാൻ സ്ത്രീകൾ തയ്യാറാകുമോയെന്ന് ഫാഷൻ ലോകത്ത് ആശങ്ക
സെപ്റ്റംബര്‍ മൂന്നിന് പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എയര്‍സെല്‍ മാക്സിസ് കേസില്‍ ഒ പി സെയ്നി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. തൊട്ടുപിന്നാലെ അതേദിവസം ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തെ 15 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ നല്‍കാന്‍ കുഹാര്‍ അനുമതി നല്‍കി.
Post Your Comments