ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഡിഎംകെ നേതാവ് എ രാജ. സനാതന ധര്‍മ്മത്തെ എച്ച്‌ഐവി, കുഷ്ഠം പോലെ സാമൂഹിക വിപത്തായ രോഗങ്ങളുമായി താരതമ്യം ചെയ്യണമെന്നും സനാതന ധര്‍മ്മത്തോടുള്ള ഉദയനിധിയുടെ സമീപനം മൃദുവായിരുന്നുവെന്നും എ രാജ പറഞ്ഞു.
‘സനാതനവും വിശ്വകര്‍മ്മ യോജനയും വ്യത്യസ്തമല്ല, ഒന്നുതന്നെയാണ്. മലേറിയയും ഡെങ്കിപ്പനിയും പോലെ തുടച്ചുനീക്കണമെന്ന് താരതമ്യപ്പെടുത്തി ഉദയനിധി മൃദു സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍, ഈ രോഗങ്ങള്‍ ഒരു സാമൂഹിക വിപത്തല്ല. കുഷ്ഠരോഗവും എച്ച്‌ഐവിയുമാണ് അങ്ങനെയുളളത്. അതിനാല്‍, എച്ച്‌ഐവി, കുഷ്ഠരോഗം തുടങ്ങിയ സാമൂഹിക വിപത്തായ ഒരു രോഗമായി ഇതിനെ കാണേണ്ടതുണ്ട്’ എ രാജ പറഞ്ഞു.
3000 രൂപക്ക് ഡീസലടിച്ചശേഷം ജീവനക്കാരനെ കബളിപ്പിച്ച് യാത്രക്കാര്‍ കടന്നുകളഞ്ഞതായി പരാതി
‘ആരെ വേണമെങ്കിലും കൊണ്ടുവരൂ, സനാതന ധര്‍മ്മത്തെക്കുറിച്ച് സംവാദത്തിന് ഞാന്‍ തയ്യാറാണ്. അത് 10 ലക്ഷമോ ഒരു കോടിയോ ആയാലും എനിക്ക് പ്രശ്നമില്ല, അവര്‍ ഏത് ആയുധവുമായും വരട്ടെ. പെരിയാര്‍, അംബേദ്കര്‍ എന്നിവരുടെ പുസ്തകങ്ങളുമായി ഞാന്‍ സല്‍ഹിയില്‍ സംവാദത്തിന് വരാം’ എ രാജ കൂട്ടിച്ചേർത്തു.
Post Your Comments