NewsIndia

‘തമിഴ്നാട് പ്രത്യേക രാഷ്ട്രമാക്കണം’: വിഘടനവാദമുയർത്തി ഡിഎംകെ എം.പി എ.രാജ

ചെന്നൈ: തമിഴ് വിഘടനവാദം പൊടിതട്ടിയെടുത്ത് ദ്രാവിഡ മുന്നേറ്റ കഴകം പാർലമെന്റ് അംഗമായ എ.രാജ. നാമക്കലിൽ, ഡിഎംകെയുടെ തദ്ദേശ പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ. വേദിയിൽ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സന്നിഹിതനായിരുന്നു.

Also read: 100 ദിവസം പിന്നിട്ട് യോഗി സർക്കാർ 2.0 : 1,000 അറസ്റ്റുകൾ, കണ്ടുകെട്ടിയത് 190 കോടി മൂല്യമുള്ള ആസ്തി
‘ഞങ്ങൾക്ക് സ്വയംഭരണം നൽകണമെന്ന് ഞാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ സൈദ്ധാന്തിക നേതാവായ പെരിയാർ ഇന്ത്യയിൽ നിന്നും വേർപെടുത്തി തമിഴ്നാടിനെ മറ്റൊരു രാഷ്ട്രമാക്കണമെന്ന് വാദിച്ചു. എന്നാൽ, ജനാധിപത്യത്തിനും ഐക്യത്തിനും വേണ്ടി ഞങ്ങൾ ആവശ്യം ഇതുവരെ മാറ്റി വെച്ചിരിക്കുകയായിരുന്നു. അത് വീണ്ടുമുയർത്താൻ ഞങ്ങൾ മടി കാണിക്കില്ല’ ഡി.രാജ പറഞ്ഞു.

തങ്ങൾക്ക് സ്വയം ഭരണമാണ് ആവശ്യമെന്ന് രാജ പ്രഖ്യാപിച്ചു. അതു നൽകിയില്ലെങ്കിൽ, പഴയ ആവശ്യം വീണ്ടുമുയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷാ ക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, രാജയുടെ പ്രഖ്യാപനം വിഘടനവാദമാണ് ഉയർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ ഈ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button