ന്യൂഡൽഹി: ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ നല്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ രാജ്യത്തെ കോടിക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഇത് ഗുണം ചെയ്യും. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‍വാറാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ALSO READ: ദുബായിൽ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്‌ത പ്രതികൾ അറസ്റ്റിൽ
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8.55 ശതമാനമായിരുന്നു നിക്ഷേപത്തിന്‍റെ പലിശ. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നല്‍കാനുളള എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടിന്‍റെ തീരുമാനത്തെ തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു.
ALSO READ: ടു ജി സ്പെക്ട്രം കേസ്: പി ചിദംബരത്തിന്‍റെ അഴിമതി, ബഞ്ച് മാറ്റം
ഇപിഎഫ്ഒയിലെ ആറുകോടി അംഗങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇപിഎഫ്ഒ നിശ്ചയിച്ച നിരക്കാണിതെങ്കിലും തൊഴില്‍മന്ത്രാലയം തീരുമാനത്തെ എതിര്‍ത്തിരുന്നു. പിന്നീട് തീരുമാനം അംഗീകരിക്കുകയായിരുന്നു.
Post Your Comments