ഇതുവരെ വീടുകളില്‍ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരിക്കും ചില്ലി എഗ് ക്യാപ്സിക്കം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും എന്നതില്‍ ഒരു സംശയവും വേണ്ട. കുറഞ്ഞ സമയംകൊണ്ട് വളരെ രുചികരമായ രീതിയില്‍ തയാറാക്കാവുന്ന ഒന്നാണ് ചില്ലി എഗ് ക്യാപ്സിക്കം. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Also Read : രുചിയൂറും ഇന്‍ഡോ-ചൈനീസ് ഗാര്‍ലിക് ചില്ലി ചിക്കന്‍
ചേരുവകള്‍ :
മുട്ട-4
ക്യാപ്സിക്കം-1
സവാള-3
പച്ചമുളക്-2
ചില്ലി സോസ്-1 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ്-1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-1 ടേബിള്‍സ്പൂണ്‍
ഉപ്പ്
തയ്യാറാക്കുന്ന വിധം :
ഒരു ബൗളില്‍ മുട്ട പൊട്ടച്ചൊഴിയ്ക്കുക. ഇതില്‍ ഉപ്പു ചേര്‍ത്തിളക്കാം.ഒരു പാന്‍ ഗ്യാസില്‍ വച്ച് അല്‍പം എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ മുട്ടയൊഴിച്ച് ഇളക്കി ബുര്‍ജിയാക്കി വേവുമ്പോള്‍ വാങ്ങുക.
മുട്ട വാങ്ങിവച്ച് ഇതേ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് വെളുത്തുള്ളി, പച്ചമുളക്, സവാള, ക്യാപ്സിക്കം എന്നിവയിട്ടു വഴറ്റുക.ഇതിലേയ്ക്ക് സോസുകള്‍ ചേര്‍ത്തിളക്കണം.പിന്നീട് മുട്ട പൊരിച്ചതും ചേര്‍ത്തിളക്കുക.പിന്നീട് കുരുമുളകുപൊടി വിതറാം.
Post Your Comments