Latest NewsIndiaNewsKauthuka Kazhchakal

പത്തി വിടര്‍ത്തിയിട്ടും പിന്മാറാതെ; മൂര്‍ഖനെ തുരത്തിയോടിച്ച് പൂച്ചകള്‍ – വീഡിയോ

മുംബൈ: കീരിയും പാമ്പു തമ്മിലുള്ള യുദ്ധത്തിന്റെ കഥയൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ പൂച്ചയും പാമ്പും നേര്‍ക്കുനേര്‍ വന്നാല്‍ എന്ത് സംഭവിക്കും? അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പട്ടാപ്പകല്‍ റോഡിലിറങ്ങിയ വിഷപ്പാമ്പിനെ തുരത്തിയോടിക്കുന്ന പൂച്ചകളാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. നടപ്പാതയില്‍ ഇറങ്ങിയ മൂര്‍ഖന്‍ പാമ്പിനെയാണ് നാല് പൂച്ചകള്‍ ചേര്‍ന്ന് വളഞ്ഞത്. ബോളിവുഡ് താരം നീല്‍ നിതിനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ALSO  READ: കര്‍ണാടകയ്ക്കും ഗോവയ്ക്കും പുറമേ രാജസ്ഥാനിലും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി

ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. മൂര്‍ഖന്‍ പത്തി വിടര്‍ത്തി ഭയപ്പെടുത്തിയിട്ടും പൂച്ചകള്‍ പിന്മാറിയില്ല. ഒടുവില്‍ പാമ്പിന് തന്നെ തോല്‍വി സമ്മതക്കേണ്ടി വന്നു. തടികേടാകുമെന്ന് തോന്നിയതോടെ കക്ഷി പതിയെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പിന്മാറുകയായിരുന്നു. ഇതിനിടെ പാമ്പിനെ പിടിക്കാനും പൂച്ചകള്‍ ശ്രമിച്ചതോടെ പാമ്പ് ജീവനുംകൊണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിലായി.

ALSO READ: ഡൊണാൾഡ് ട്രംപ് എത്തും; തീരുമാനം വളരെ ആനന്ദം നൽകുന്നതാണെന്ന് പ്രധാനമന്ത്രി

ഇവിടെയും പൂച്ചകള്‍ കാവല്‍ തുടര്‍ന്നതോടെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ രക്ഷിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നീല്‍ നിതിന്‍ മുകേഷ് പങ്ക് വച്ച ദൃശ്യങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി.

https://www.instagram.com/p/B2Zg2kSH1Eu/?utm_source=ig_web_button_share_sheet

shortlink

Related Articles

Post Your Comments

Related Articles


Back to top button