കാസര്‍കോട്: നാട്ടുകാര്‍ക്കു വേണ്ടി ഞാന്‍ മരിയ്ക്കാന്‍ തയ്യാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ വൈകാരികമായ ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. റോഡിന്റെ ശോചനീയവസഥയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വികാരധീനനായത്.
Read Also : മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം, തീരുമാനത്തിലുറച്ച് സിപിഐ : ഫ്‌ളാറ്റ് ഉടമകളെ വഞ്ചിച്ചത് നിര്‍മാതാക്കള്‍
ദേശീയ പാതയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലായെങ്കില്‍ മരണം വരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി 20ന് 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും. അതിന് ശേഷവും പ്രശ്നപരിഹാരത്തിന് ദേശീയ പാത അതോറിറ്റി നടപടി സ്വീകരിച്ചില്ലായെങ്കില്‍ മരണം വരെ നിരാഹാരം കടക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കാസര്‍കോട് ഭാഗത്ത് ദേശീയപാതയില്‍ കുണ്ടും കുഴിയും നിറഞ്ഞ് ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ദേശീയ പാത അതോറിറ്റിക്ക് ആവശ്യമായ പണം, കാറുകള്‍ വാങ്ങുന്നവരില്‍ നിന്ന് വാങ്ങി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തുന്നുണ്ട്. ഇഷ്ടം പോലെ പണം ദേശീയ പാത അതോറിറ്റിയുടെ കയ്യിലുണ്ട്. യഥാവിധി ഉപയോഗിച്ച് ദേശീയപാതയിലെ കുണ്ടും കുഴിയും പരിഹരിക്കണമെന്ന് പാര്‍ലമെന്റംഗം ആവശ്യപ്പെട്ടിട്ട് പോലും വേണ്ട നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍ പറ്റിക്കുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിക്കുന്നു.
Post Your Comments