കൊച്ചി: കൊച്ചി കടന്നു പോകുന്നവര്‍ക്കും കൊച്ചിയിലെ ജനങ്ങള്‍ക്കും ഗതാഗതകുരുക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഗതാഗതകുരുക്കിന് പരിഹാരമാകണമെങ്കില്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്‍ജറെ പണി പൂര്‍ത്തിയാകണം. ഇപ്പോള്‍ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുക എന്ന വലിയ വെല്ലുവിളിയാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഏറ്റെടുത്തിരിക്കുന്നത്. 440 മീറ്റര്‍ നീളമുള്ള പാലമാണ് പൊളിച്ചുപണിയേണ്ടത്. അപ്രോച്ച് റോഡ് ഇതില്‍ ഉള്‍പ്പെടുന്നില്ല. 102 ഗര്‍ഡറുകളുണ്ട് മേല്‍പ്പാലത്തിന്. ഇതില്‍ 97-ലും വിള്ളലുകളുണ്ട്. ഇവയൊക്കെ മാറ്റേണ്ടി വരും.
Read Also : പാലാരിവട്ടം മേല്‍പ്പാലം തകരാനിടയാക്കിയത് വിചിത്ര കാരണം : ആ കാരണങ്ങള്‍ നിരത്തി അറസ്റ്റിലായ ടി.ഒ. സൂരജ്
ഇത് നീക്കുന്നതുതന്നെ ക്ലേശകരമായ ജോലിയാണ്. മേല്‍പ്പാലത്തിന്റെ തൂണുകളും പിയര്‍ ക്യാപ്പുകളും ഒഴിച്ചുള്ളവ പൊളിച്ചുനീക്കണം. കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഗര്‍ഡറുകള്‍ പൊളിച്ചുനീക്കുമ്പോള്‍ ഉണ്ടാകുന്ന മലിനീകരണ പ്രശ്‌നവും വലുതായിരിക്കും.
Read Also :പാലാരിവട്ടം മേല്‍പ്പാലം അഴിമതി : മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് നിര്‍ണായക വിവരങ്ങള്‍ നല്‍കി
ഗര്‍ഡറുകള്‍ വലിയ കഷണങ്ങളായി മുറിച്ച് കടല്‍ ഭിത്തി കെട്ടാന്‍ ഉപയോഗിക്കാം എന്നാണ് ഇ. ശ്രീധരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. 17 ആര്‍.സി.സി. സ്പാനുകളും മാറ്റി പുതിയത് സ്ഥാപിക്കണം. സ്പാനുകള്‍ മാറ്റുന്നതിനു മാത്രം മൂന്നു മാസത്തോളം സമയം വേണ്ടിവരും. രണ്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഡെക് സ്ലാബുകള്‍ യോജിപ്പിക്കാനായി ഡെക് കണ്ടിന്യൂയിറ്റി സാങ്കേതികവിദ്യ പ്രകാരമുള്ള നിര്‍മാണമായിരിക്കും നടത്തുക. ഈ സാങ്കേതിക വിദ്യ തന്നെയായിരുന്നു ആദ്യം ഉപയോഗിച്ചത്. എന്നാല്‍, ഇതാണ് മേല്‍പ്പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഒരു കാരണമായി മദ്രാസ് ഐ.ഐ.ടി. ചൂണ്ടിക്കാട്ടിയത്. പക്ഷേ, അതേ സാങ്കേതികവിദ്യ തന്നെ ഡെക് സ്ലാബുകള്‍ യോജിപ്പിക്കാനായി ഉപയോഗിക്കാനാണ് ഇ. ശ്രീധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മേല്‍പ്പാലത്തില്‍ പരിശോധനയ്ക്ക് എത്തിയ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ മഹേഷ് ഠണ്ഡന്റെ അഭിപ്രായവും കൂടി പരിഗണിച്ചാണ് ഡെക് കണ്ടിന്യൂയിറ്റി തന്നെ വേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments