Latest NewsNewsIndia

ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച യുവാവിനോട് ചെയ്തത് കൊടും ക്രൂരത : മനംനൊന്ത് മാതാവ് മരണപ്പെട്ടു

ലഖ്‌നൗ: യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തി. യുപിയിലെ ഹർദോയി ജില്ലയിൽ അഭിഷേക് എന്ന യുവാവാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവമറിഞ്ഞ മാതാവ് റംബേട്ടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉയർന്ന ജാതിയിൽ പെട്ട 19കാരിയെ യുവാവ് പ്രണയിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണം. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഇതിലൊരാൾ യുവാവ് പ്രണയിച്ച പെൺകുട്ടിയാണ്.

Also read : വിവാഹമോതിരം വിഴുങ്ങുന്നതായി സ്വപ്‌നം കണ്ടു; ഉറങ്ങിയെഴുന്നേറ്റ യുവതിക്ക് സംഭവിച്ചത്

ആറ് വർഷമായി ഇരുവരും പ്രണയത്തിലാണെന്നാണ് വിവരം. മാതാവ് റംബേട്ടി ദീർഘനാളായി ആശുപത്രിയിലായിരുന്നു. ഇവരുടെ ചികിത്സ ആവശ്യത്തിനായി ബന്ധുവിൽ നിന്ന് 25000 രൂപ വാങ്ങി തിരികെ വരവേ അഭിഷേക് കാമുകിയെ വിളിച്ചു. ഇവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്‌തു. വിവരമറിഞ്ഞു പെൺകുട്ടിയുടെ ബന്ധുക്കൾ അഭിഷേകിനെ പിടികൂടി അന്യായമായി തടവിലാക്കിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും തീകൊളുത്തുകയുമായിരുന്നു. യുവാവിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.

Also read : ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം നവവധുവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; കാരണം ഞെട്ടിക്കുന്നത്

പരാതിയിൽ കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം അഭിഷേകിന്റെ കാമുകിയെയും,അമ്മാവനെയും ഭാര്യയെയും പിടികൂടി.എസ്‌സി-എസ്‌ടി അതിക്രമ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. കൊലക്കുറ്റം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൊലക്കുറ്റം ചുമത്തൂവെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button