Latest NewsKeralaNews

‘കുടുക്ക് പൊട്ടിയ കുപ്പായത്തിന്’ ചുവടുവെച്ച് വൈദികന്‍- വീഡിയോ ഷെയര്‍ ചെയ്ത് നിവിന്‍പോളി

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ‘കുടുക്ക് പൊട്ടിയ കുപ്പായം’ എന്ന ഗാനത്തിന് ചുടവുവെച്ച് വൈദികന്‍. പുരോഹിതനൊപ്പം മറ്റു രണ്ടുപേരും നൃത്തം ചെയ്യുന്നുണ്ട്. ഈ പാട്ടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പ്രായഭേദമന്യേ പലരും ഈ പാട്ടിന് ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

READ ALSO: കടം കയറി നില്‍ക്കുമ്പോള്‍ ഭാഗ്യദേവതയുടെ കടാക്ഷം; യാഥാര്‍ത്ഥ്യമായത് അഞ്ചുവര്‍ഷത്തെ സ്വപ്നം

https://www.instagram.com/tv/B2eUwMRlAuI/?utm_source=ig_embed

ഇപ്പോഴിതാ മാത്യു കിഴക്കേച്ചിറ എന്ന വൈദികന്‍ ഈ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. രാജേഷ് ജോസഫ് എന്നയാളാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ആദ്യം പങ്കുവെച്ചത്. പിന്നീട് നിവിന്‍ പോളി ആക്ടര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലും ഇത് പങ്കുവെക്കപ്പെടുകയുണ്ടായി. ഇത് നിവിന്റെ ഔദ്യോഗിക പേജാണോ എന്ന് വ്യക്തമല്ല. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഈ ഗാനത്തിന്റെ രചന മനു മഞ്ജിത്താണ്. വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

READ ALSO: ഓഹരി വിപണിയിൽ ഇന്നും തളർച്ച : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ

https://www.facebook.com/NivinPauly/videos/2951302941607425/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button