മാനന്തവാടി: വനങ്ങളിൽ ആശങ്ക പടർത്തി മഞ്ഞ കൊന്ന അതിവേഗം വ്യാപിക്കുന്നു.
വിവിധ മരങ്ങളുടേയും ചെടികളുടേയും വിത്തുകൾ വിദേശത്തു നിന്നും കൊണ്ടുവന്ന കുട്ടത്തിൽ വന്നു പെട്ടതാണ് ഇതെന്ന് കരുതുന്നു.
ALSO READ: ഗൾഫുകാരന്റെ ഭാര്യയെ വലയിലാക്കിയ വിരുതനായ മോഷ്ടാവ് പിടിയിൽ; ഭാര്യയെ പോറ്റാനായി ഭർത്താവ് ജോലിയോട് ജോലി
കർണാടക, തമിഴ്നാട് വനങ്ങളിലും മഞ്ഞ കൊന്ന അതിവേഗം പടർന്ന് പിടിക്കുന്നത് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്.
ALSO READ: ഗുരുവായൂർ മേൽശാന്തിയെ തെരഞ്ഞെടുത്തു
വനം വകുപ്പ് ചെടി നശിപ്പിക്കാനുള്ള പദ്ധതി തയാറാക്കി വരുന്നുണ്ട്. കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. ഏതാനും വർഷം മുൻപ് വരെ വനത്തിൽ ഒറ്റപ്പെട്ടു കണ്ടിരുന്ന ഈ ചെടി ജില്ലയിലെ മുഴുവൻ വനങ്ങളിലും സ്വകാര്യ തോട്ടങ്ങളിലും വ്യാപിച്ചു കഴിഞ്ഞു. ജൈവ വ്യവസ്ഥയ്ക്ക് ഭീണണിയാകുന്ന ഇൗ മരം നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വന്യമൃഗ ശല്യ പ്രതിരോധ ആക്‌ഷൻ കമ്മിറ്റി ഉന്നത വനപാലകർക്ക് നിവേദനം നൽകിയിരുന്നു.
Post Your Comments