തൃശ്ശൂർ: പഴയത്ത് മന സുമേഷ് നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തി ആയി തെരഞ്ഞെടുത്തു. ക്ഷേത്രം ഓതിക്കൻ കുടുംബാംഗമായ സുമേഷ് നമ്പൂതിരി മൂന്നാം തവണയാണ് ഗുരുവായൂരിൽ മേൽശാന്തിയാകുന്നത്. നേരത്തെ രണ്ടു തവണ ഗുരുവായൂർ മേൽശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകനാണ് സുമേഷ്. ക്ഷേത്രത്തിൽ തിങ്കളാഴ്ച ഉച്ചപൂജ കഴിഞ്ഞാണ് മേൽശാന്തി നറുക്കെടുപ്പ് നടന്നത്.
ALSO READ: സിസ്റ്റർ അഭയ കേസ്: വിചാരണ വേളയിൽ ഒരു സാക്ഷി കൂടി മലക്കം മറിഞ്ഞു
മുമ്പ് 2012 ഏപ്രിലിലും 2016 ഒക്ടോബറിലും മേൽശാന്തിയായിരുന്നു. ഒക്ടോബർ 1 മുതൽ ആറുമാസമാണ് മേൽശാന്തിയുടെ കാലാവധി.
ALSO READ: ഹിജാബ് നിർബന്ധമാക്കി, വിവാദങ്ങൾക്കിടെ പൊതുസമൂഹത്തോട് അദ്ധ്യാപകന്‍ മാപ്പുചോദിക്കേണ്ട അവസ്ഥ
മേൽശാന്തി സ്ഥാനത്തേക്ക് ഇത്തവണ 59 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും 50 പേർ കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടി. ഈ അമ്പതു പേരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ സുമേഷ് നമ്പൂതിരി മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments