തളിപ്പറമ്പ്: ഒൻപത് മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകർത്ത് കവർച്ച നടത്തിയിരുന്ന മോഷ്ടാവ് ഇന്നലെയാണ് പൊലീസ് പിടിയിലായത്. പൊലീസിനോട് ഇയാൾ പറഞ്ഞ കഥ വിശ്വസിക്കാനാവാത്തതാണ്.
ALSO READ: ഉത്സവസീസണിൽ വിപണി കീഴടക്കാൻ ഈ കാര്‍ കമ്പനി:വിലക്കുറവ് പ്രഖ്യാപിച്ചു
തളിപ്പറമ്പ് പുഷ്പഗിരിയിലെ മാടാളൻ പുതിയപുരയിൽ അബ്ദുൽ മുജീബിനെയാണ് (41) ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ഗൾഫുകാരന്റെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് ഇവരുടെ ആഢംബര ജീവിത ചിലവു താങ്ങാന്‍ ആകാതെ വന്നപ്പോൾ അബ്ദുൽ മുജീബ് മോഷണം തുടങ്ങി.
ALSO READ: ഋഷഭ് പന്തിന് സഞ്ജു സാംസൺ കടുത്ത വെല്ലുവിളി; ഗൗതം ഗംഭീർ പറഞ്ഞത്
പുഷ്പഗിരി ഏഴാംമൈലിലെ പ്രവാസിയുടെ ഭാര്യയുമായുള അടുപ്പം മുജീബിനെ നല്ല ഒന്നാന്തിരം മോഷ്ടാവാക്കി. പണക്കാരനായ മുജീബ് കാമുകിയെ പരിചരിക്കാനും സന്തോഷിപ്പിക്കാനും പണം കൈയ്യില്‍ നിന്നും എടുക്കില്ല. ഇത്തരം ചിലവുകള്‍ക്ക് പണം കണ്ടെത്താല്‍ മോഷണം തുടങ്ങി ഉടുവില്‍ പിടിക്കപ്പെടുകയായിരുന്നു. ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റന്‍ ഷോപ്പിങ് മാള്‍, നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ്. ഇത്രയൊക്കെ സെറ്റപ്പുണ്ടായിട്ടും പുതിയ പുരയില്‍ അബ്ദുള്‍ മുജീബ് മോഷ്ടിക്കാന്‍ ഇറങ്ങിയതും പിടിക്കപ്പെട്ടതും നാട്ടില്‍ ആര്‍ക്കും വിശ്വസിക്കാന്‍ ആയില്ല.
Post Your Comments