KeralaLatest NewsNews

ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും; ബേക്കറി പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തിയ ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. അഞ്ചല്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയാണ് ഉദ്യോഗസ്ഥര്‍ താല്‍കാലികമായി അടപ്പിച്ചത്. ഇവിടെ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു നടപടി.

ALSO READ: ഏഴ് യുവതികളെ വിവാഹം കഴിച്ചു, ആറ് പേരെ പീഡനത്തിനിരയാക്കി; ഒടുവില്‍ ‘പോലീസ്’ കള്ളനായതിങ്ങനെ

കഴിഞ്ഞ ദിവസം വൈകിട്ട് ഏറം ലക്ഷം വീട് സ്വദേശി സജിന്‍ ഭാരത് ബേക്കറിയില്‍ നിന്നും ഷവായ് വാങ്ങിയിരുന്നു. ഇത് കഴിച്ച സജിന്റെ കുട്ടികള്‍ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ചികിത്സ തേടിയപ്പോഴാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയാണെന്ന് മനസിലാവുന്നത്. തുടര്‍ന്ന് സജിന്‍ ബേക്കറിക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നല്‍കി. സജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കറിയില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് വൃത്തിഹീനമായ സാഹചര്യമായിരുന്നു. ദിവസങ്ങള്‍ പഴക്കമുള്ള കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകള്‍, പഴകിയ മസാലക്കൂട്ടുകള്‍ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ബേക്കറി താല്‍ക്കാലികമായി അടപ്പിച്ചത്. ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ബേക്കറിയുടമയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. വീണ്ടും പരിശോധന നടത്തുകയും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷമാകും ബേക്കറി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.

ALSO READ:ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്ക് നിയന്ത്രണം വിട്ടെത്തിയ കൂറ്റന്‍ ട്രക്ക് പാഞ്ഞു കയറി ; പിന്നീട് സംഭവിച്ചതറിയാൻ ഞെട്ടിക്കുന്ന വീഡിയോ കാണുക

shortlink

Related Articles

Post Your Comments

Related Articles


Back to top button