Latest NewsInternational

ഇമ്രാന്‍ഖാനെതിരെ പാക് അധീനകാശ്മീരില്‍ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ഇവരെ സംഭവസ്ഥലത്ത് നിന്നും കസ്​റ്റഡിയില്‍ എടുക്കാന്‍ സാധിച്ചില്ലെന്നും. ഇവരുടെ പേര് അടക്കം തിരിച്ചറിഞ്ഞതായുമാണ് പൊലീസ് പറയുന്നത്.

ന്യൂഡല്‍ഹി : ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിക്കെതിരെ മുസഫറാബാദില്‍ നടത്തിയ റാലിയില്‍ ഇമ്രാന്‍ ഖാനെതിരെ വലിയ തോതിൽ ആയിരുന്നു പ്രതിഷേധം. ഇമ്രാൻ ഖാൻ ഗോ ബാക്ക് എന്നായിരുന്നു മുദ്രാവാക്യം. റാലിക്കിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇവരെ സംഭവസ്ഥലത്ത് നിന്നും കസ്​റ്റഡിയില്‍ എടുക്കാന്‍ സാധിച്ചില്ലെന്നും. ഇവരുടെ പേര് അടക്കം തിരിച്ചറിഞ്ഞതായുമാണ് പൊലീസ് പറയുന്നത്. അതേ സമയം യുവാക്കള്‍ക്കെതിരെ കേസ് എടുത്ത സംഭവത്തില്‍ പാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാനോടൊപ്പം നില്‍ക്കാന്‍ ഒരുക്കമല്ലെന്നാണ് ഇത് തെളിയിക്കുന്നത് കാശ്മീരിലെ ഇന്ത്യന്‍ നടപടിക്കെതിരെ ആഗോള ശ്രദ്ധ കൊണ്ടുവരാനാണ് സെപ്തംബര്‍ 13ന് ഇമ്രാന്‍ ഖാന്‍ പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദില്‍ റാലി നടത്തിയത്.

ഇവിടെയാണ് 11 യൂണിവേഴ്സി​റ്റി വിദ്യാര്‍ത്ഥികള്‍ ഇമ്രാനെതിരെ മുദ്രാവാക്യം വിളിച്ചത് എന്ന് എഫ്‌.ഐ.ആറില്‍ പറയുന്നു.പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹത്തിന് യോജിക്കുന്നതല്ല. അദ്ദേഹത്തിന് സമനില തെ​റ്റിയെന്ന് സംശയിക്കുന്നു എന്നു കേന്ദ്രമന്ത്രി ആര്‍.കെ. സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button