കോട്ടയം: മാണി.സി.കാപ്പന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ച് നിരവധി എന്‍സിപിക്കാര്‍ പാര്‍ട്ടി വിട്ടു. പാലാ ഉപതിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഇടതു പക്ഷത്തെ പ്രതിസന്ധിയിലാക്കി 42 പേര്‍ എന്‍സിപി വിട്ടത്. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയടക്കമുള്ള പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. പാലായിലെ മാണി സി.കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തിലും എന്‍സിപിയിലെ ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
Read Also : എസ്എഫ്‌ഐക്കാര്‍ ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിച്ചതച്ചു
മാണി സി.കാപ്പന് പാലായില്‍ വിജയ സാധ്യതയില്ലെന്നും അവഗണന സഹിച്ച് പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും ജേക്കബ് പുതുപ്പള്ളി അറിയിച്ചു. രാജിക്കത്ത് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കു കൈമാറിയതായും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നും ജേക്കബ് കൂട്ടിച്ചേര്‍ത്തു.
അതേസമയ്, കുറച്ചു പേര്‍ എന്‍സിപി വിട്ടതുകൊണ്ട് പാലായില്‍ ഒന്നും സംഭവിക്കില്ലെന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ഇതോടെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവരികയാണ്.
ജോസ് കെ മാണി- പി ജെ ജോസഫ് പോര് തുടരുന്ന യുഡിഎഫിലും വിഭാഗീയത പുകയുന്ന എല്‍ഡിഎഫിലും പാലാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു പോലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
Post Your Comments