കൊച്ചി: ഈ ആഗസ്റ്റിലുണ്ടായ പ്രളയത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി സംസ്ഥാനത്തിന് സഹായം അനുവദിക്കാൻ കേന്ദ്രം നിയോഗിച്ച പ്രത്യേക പ്രതിനിധി സംഘം കൊച്ചിയിലെത്തി.
ALSO READ: മരടിലെ ഫ്ലാറ്റ് പൊളിക്കാൻ താൽപര്യമറിയിച്ച കമ്പനികളുടെ കണക്ക് പുറത്ത്
കേന്ദ്രആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊച്ചിയിലെത്തിയിട്ടുള്ളത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിന് ശേഷം 20 ന് തിരുവന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനേയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനേയും സന്ദര്‍ശിച്ച് കേന്ദ്രസംഘം ദില്ലിക്ക് മടങ്ങും.
കേന്ദ്ര മാനദണ്ഡ പ്രകാരം തയ്യാറാക്കിയ കണക്കുകള്‍ അനുസരിച്ച് 2101.9 കോടി രൂപയുടെ നാശനഷ്ടം കേരളത്തിലുണ്ടായെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. കൊച്ചിയില്‍ എത്തിയ കേന്ദ്രസംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ നിവേദനം കൈമാറി. 2100 കോടി രൂപയുടെ പ്രളയസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ALSO READ: പാലാ പോര്: വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ അവസാനഘട്ട പ്രചാരണത്തിൽ
പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നി ജില്ലകളിൽ സദർശനം നടത്തുന്ന കേന്ദ്ര സംഘം നാളെ മലപ്പുറത്തേക്കാണ് ആദ്യം പോകുന്നത്.
Post Your Comments