ഹരിയാന: ഹരിയാനയിൽ അനധികൃത കുടിയേറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇതിനായി ദേശീയ പൗരത്വ രജിസ്റ്ററിന്റെ മാതൃകയിൽ ഹരിയാന ഉടൻ തന്നെ പൗരൻമാരുടെ പട്ടിക തയാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി
ആസാമിൽ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരി ച്ചപ്പോൾ 19.07 ലക്ഷം അപേക്ഷകരാണ് പുറത്തായത്. മൊത്തം അപേക്ഷകരിൽ 3.11 കോടി പേർ ഇന്ത്യൻ പൗരന്മരായി. മുൻ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ, റിട്ട. ഹൈക്കോടതി ജഡ്ജി എച്ച്.എസ് ഭല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഹരിയാനയിലെ പഞ്ചകുലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: റെയിൽവെ സ്റ്റേഷനും, ക്ഷേത്രങ്ങളും ബോംബിട്ട് തകർക്കും; ജയ്ഷെ മുഹമ്മദ് ഭീഷണി മുഴക്കി
ഒരേ കുടുംബത്തിലെ ഏതാനും പേർ മാത്രം പട്ടികയ്ക്കു പുറത്തായതാണ് കൂടുതൽ പേർക്കും പ്രശ്നമായത്. ഭർത്താവും മക്കളും ഇന്ത്യൻ പൗരന്മാരായപ്പോൾ ഭാര്യ മാത്രം വിദേശി ആയവരും ഭർത്താവോ, മക്കളിൽ ഒരാളോ മാത്രം പൗരത്വ പട്ടികയിൽ ഉൾപ്പെട്ടതുമായ സംഭവങ്ങൾ നിരവധിയാണ്. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണ്‍ഷിപ്പ് (എൻആർസി) എന്ന പേരിലുള്ള അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ ആസാമിലെ വിവിധ എൻആർസി സേവാ കേന്ദ്രങ്ങളിലേക്ക് ആയിരങ്ങളാണു ഭയാശങ്കകളോടെ എത്തിയത്.
Post Your Comments