CricketLatest NewsNews

കളിക്കളത്തിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച് പ്രമുഖ വനിത ഇന്ത്യൻ താരം

ന്യൂഡൽഹി: കളിക്കളത്തിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച് പ്രമുഖ വനിത ഇന്ത്യൻ താരം സ്മൃതി മന്ദാന. ഓരോ രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ സമയം പോലും ക്രിക്കറ്റിനെ ജെന്റിൽമാൻസ് ഗെയിം എന്ന് തന്നെയാണ് പറയുന്നതെന്നാണ് മന്ദാന ചൂണ്ടിക്കാട്ടിയത്. അത് മാറി വനിതകളെയും പരിഗണിക്കണമെന്ന് ഇന്ത്യൻ ഓപ്പണർ പറയുന്നു.

ALSO READ: പാക്കിസ്ഥാന്റെ ഷെല്ലാക്രമണം തരിപ്പണമാക്കി ഇന്ത്യ; സമയോചിതമായ സൈന്യത്തിന്റെ ഇടപെടൽ തുണച്ചു- വീഡിയോ

സ്ത്രീ ആയത് പ്രൊഫഷന്‍ തെരഞ്ഞെടുക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല. മാനസികമായ ധൈര്യമാണ് പ്രൊഫഷന്‍ തെരഞ്ഞെടുക്കാന്‍ ശക്തി തരുന്നത്.”- മന്ദാന കൂട്ടിച്ചേർത്തു.

ALSO READ: സ്നിക്കേഴ്സിന്റെ പേര് മാറ്റുന്നു

“പെണ്ണ്, ആണ് എന്നിങ്ങനെ വ്യത്യാസം കാണാത്ത കുടുംബത്തില്‍ നിന്ന് വന്നതാണ് എന്റെ ഭാഗ്യം. എന്റെ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായി. എന്റെ തീരുമാനങ്ങള്‍ക്കെല്ലാം എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായി. എന്നാല്‍, വീടിന് പുറത്തേക്കിറങ്ങി കഴിഞ്ഞാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സമൂഹമത്തിന്റെ കാഴ്ചപ്പാടുകള്‍ എന്ന് കാണാം”- മന്ദാന പറഞ്ഞു. സ്ത്രീകള്‍ ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പറഞ്ഞ് സമൂഹം ചിലത് ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്. ഞാന്‍ തെരഞ്ഞെടുത്ത ക്രിക്കറ്റ് സമൂഹം ചിട്ടപ്പെടുത്തി ആ പെരുമാറ്റങ്ങള്‍ക്കൊന്നും ഇണങ്ങിയതല്ല. സ്ത്രീ ആയതില്‍ അഭിമാനിക്കുന്നു, മന്ദനാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button