ഉല്ലാസ്നഗര്‍•മഹാരാഷ്ട്ര സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉല്ലാസ്നഗറിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള പ്രാദേശിക നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഇതിനോടകം നിരവധി നേതാക്കന്മാരാണ് പാര്‍ട്ടി വിട്ട ബി.ജെ.പിയിലേക്ക് ചേര്‍ന്നത്.
ശനിയാഴ്ച സംസ്ഥാന മന്ത്രി രവീന്ദ്ര ചവന്റെ സാന്നിധ്യത്തില്‍ ഉനോസ് നഗർ മുൻ ഡെപ്യൂട്ടി മേയർ പൃഥ്വി വലേച്ച, മുൻ എൻസിപി കോർപ്പറേറ്റർ ഗണപത് യെഡ്‌കെ, രാം വാധ്വ, നരേഷ് ദുർഗാനി, ധോലു നഥാനി തുടങ്ങിയവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
അതേസമയം, ആരാണ് ഉല്ലാസ്നഗറില്‍ മത്സരിക്കേണ്ടതെന്ന് ബി.ജെ.പി തീരുമാനിച്ചിട്ടില്ല. സിറ്റിംഗ് എന്‍.സി.പി എം.എല്‍.എ ജ്യോതി കലാനിയുമായി ബന്ധപ്പെടുന്നുണ്ട്. മുന്‍.എം.എല്‍.എയും ഉല്ലാസ് നഗര്‍ ബി.ജെ.പി സിറ്റി പ്രസിഡന്റ് കുമാർ ഐലാനിക്കും ടിക്കറ്റ് നല്‍കാനിടയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Post Your Comments