ബത്തേരി: വയനാടിന്റെ പ്രിയങ്കരി മിന്നു മണി ചുരമിറങ്ങി ഇന്ത്യൻ ടീമിലേക്ക്. ഒക്ടോബര്‍ നാല് മുതല്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ വയനാട്ടുകാരി മിന്നു മണി ഇടം നേടി.
മുംബൈയില്‍ വെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ മത്സരിച്ച ബോര്‍ഡ് പ്രസിഡന്റ് ഇലവനിലും മിന്നു ഇടം നേടിയിരുന്നു. ഈ മത്സരത്തിലെ മികച്ച പ്രകടനമാണ് മിന്നു മണിക്ക് ഇന്ത്യ എ ടീമിലേക്ക് അവസരമൊരുക്കിയത്.
സ്‌കൂളിലെ കായികാധ്യാപിക എല്‍സമ്മ ടീച്ചറാണ് മിന്നുമണിയിലെ ക്രിക്കറ്ററെ കണ്ടെത്തുന്നത്. ഇടംകൈ ബാറ്റ്സ്വുമണായ മിന്നുമണി ഓഫ് ബ്രേക്ക് ബൗളര്‍ കൂടിയാണ്. 2011ല്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ പഠനം ആരംഭിച്ചതോടെയാണ് മിന്നു മണിയിലെ ക്രിക്കറ്ററെ നാടറിയുന്നത്. ചെറുപ്പം മുതല്‍ ക്രിക്കറ്റില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന മിന്നു അണ്ടര്‍ 16 കാറ്റഗറി മുതല്‍ സീനിയര്‍ കാറ്റഗറി വരെയുള്ള മുഴുവന്‍ ടൂര്‍ണമെന്റുകളിലും പാഡണിഞ്ഞിട്ടുണ്ട്.
ALSO READ: അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി
ടൂര്‍ണമെന്റിലെ പ്രകടനം മിന്നുമണിക്ക് അണ്ടര്‍ 23 ടി-20യില്‍ ഇന്ത്യ റെഡിനായും ചലഞ്ചര്‍ ട്രോഫി സീനിയറില്‍ ഇന്ത്യ ബ്ലൂവിനായും പാഡണിയാന്‍ അവസരമൊരുക്കി. ഏറെ അഭിമാനത്തോടെയാണ് ഇപ്പോഴുണ്ടായ നേട്ടത്തെ മിന്നു നോക്കിക്കാണുന്നത്.
Post Your Comments