Latest NewsCricket

ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു; ഇരട്ട സെഞ്ചുറി അടിച്ച് ശുഭ്മാന്‍ ഗില്ലിന്റെ മധുര പ്രതികാരം

ടറൂബ: ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട താരം ശുഭ്മാന്‍ ഗ്ഗില് ഇരട്ട സെഞ്ചുറി അടിച്ച് മധുര പ്രതികാരം ചെയ്‌തു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാതെ പോയ താരമാണ് ശുഭ്മാന്‍ ഗ്ഗില്.

ALSO READ: ‘ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍’; നവ്ദീപ് സൈനിയെ അഭിനന്ദിച്ച് ഈ താരം

ഇന്ത്യ എ ടീമിന് വേണ്ടിയായിരുന്നു യുവതാരത്തിന്റെ റെക്കോഡ് പ്രകടനം. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയായിരുന്നു മത്സരം. 248 പന്തില്‍ 19 ഫോറും രണ്ടു സിക്‌സും സഹിതം 204 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ശേഷമാണ് രണ്ടാം ഇന്നിങ്‌സില്‍ ഗില്ലിന്റെ തിരിച്ചുവരവ്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ശുഭ്മാന്റെ പേരിനൊപ്പം ചേര്‍ന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയാണ് ഗില്‍ മറികടന്നത്.

ALSO READ: പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്

നേരത്തെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്താത്തതില്‍ നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സൗരവ് ഗാംഗുലിയടക്കമ്മുള്ളവര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. 19 വയസും 334 ദിവസവുമാണ് ഗില്ലിന്റെ പ്രായം. 2002ല്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനായി സിംബാബ്വെയ്‌ക്കെതിരെ 20 വയസും 124 ദിവസവും പ്രായമുള്ളപ്പോഴാണ് ഗംഭീര്‍ ഇരട്ട സെഞ്ചുറി നേടിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button