വണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. അതിനൊപ്പം തന്നെ വയറും ചിലരുടെ പ്രശ്നമാണ്. ശരീരത്തിലെ ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമായി നമുക്ക് ഒരു പ്രത്യേക ജ്യൂസുണ്ടാക്കി കഴിയ്ക്കാവുന്നതാണ്. കുമ്പളങ്ങ, ഇഞ്ചി, നാരങ്ങ എന്നിവ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. കുമ്പളങ്ങയുടെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. പകുതി മതിയാകും. അല്ലെങ്കില്‍ കാല് ഭാഗം. ഇതിനൊപ്പം നാലഞ്ചു ചെറിയ കഷ്ണം ഇഞ്ചി കൂടി ചേര്‍ക്കുക. ഇതില്‍ അല്പം വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കണം. പിന്നീട് ഇതില്‍ പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കാം. ദിവസവും രണ്ടു ഗ്ലാസ് ജ്യൂസ് ഇതേ രീതിയില്‍ കുടിയ്ക്കാം. രാവിലെ വെറും വയറ്റില്‍ കുടിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം എന്തെങ്കിലും കഴിക്കാവുന്നതാണ്.
കുമ്പളങ്ങ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. രക്തശുദ്ധി വരുത്തുന്ന, രക്തസ്രാവം തടയുന്ന ഒന്നാണ് കുമ്പളങ്ങ. ശരീരത്തിലെ അമിതമായ കൊഴുപ്പു നീക്കാനും പ്രമേഹത്തിനുമെല്ലാം ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പു നീക്കാനും കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുമെല്ലാം ഇഞ്ചിയും ഉത്തമമാണ്. നാരങ്ങയും വൈറ്റമിന്‍ സി, ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇതിനു പ്രധാനപ്പെട്ട സ്ഥാനമുണ്ട്.
Post Your Comments