KeralaLatest NewsNews

പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്

തിരുവനന്തപുരം: പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തുണ്ടായത് 7500 കോടിയോളം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ. വീടുകൾ, കൃഷി, റോഡുകൾ, വൈദ്യുതി, മറ്റു അടിസ്ഥാനസൗകര്യമേഖലകൾ എന്നിവയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. തിങ്കളാഴ്ചമുതൽ കേന്ദ്രസംഘം ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിക്കും. ദുരന്തം ഏറെ ആഘാതമുണ്ടാക്കിയ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ നാശനഷ്ടം സംഘം പ്രത്യേകം വിലയിരുത്തും. 20-ന് തിരുവനന്തപുരത്തെത്തുന്ന സംഘത്തിന് റവന്യൂവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് കൈമാറും.

Read also: ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റര്‍നെറ്റ് നൽകുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി

ഇക്കൊല്ലം റോഡുകളും പാലങ്ങളും തകർന്ന് 3562 കോടിയുടെ നഷ്ടമുണ്ടായതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. റോഡുകൾക്ക് 2946 കോടി, 132 പാലങ്ങൾക്ക് 166 കോടി, ദേശീയപാതവിഭാഗത്തിന്റെ 308 കിലോമീറ്റർ റോഡുകൾക്കായി 450 കോടി എന്നിങ്ങനെയാണ് നഷ്ടം. 17,000- ത്തോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇതിൽ 1800 വീടുകൾ പൂർണമായും 15,200 വീടുകൾ ഭാഗികമായും തകർന്നു. കാർഷികമേഖലയിൽ രണ്ടായിരംകോടിയാണ് നഷ്ടം കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button