പാലക്കാട്: ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റര്‍നെറ്റ് നൽകുന്ന പദ്ധതിയുമായി കെ.എസ്.ഇ.ബി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനായി തുടങ്ങിയ കേരള ഫൈബര്‍ ഓപ്റ്റിക്‌സ് നെറ്റ്‌വര്‍ക്ക് (കെ-ഫോണ്‍) പദ്ധതി ആറ് മാസത്തിനുള്ളിൽ പ്രവർത്തികമാക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ് (ബെല്‍) കേരളത്തില്‍ കെ-ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Read also: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റം : ഇന്ത്യയില്‍ ഇന്ധന വിലയില്‍ മാറ്റമില്ല
കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ലിമിറ്റഡും (കെ.എസ്.ഐ.ടി.ഐ.എല്‍.) കെ.എസ്.ഇ.ബി.യും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 1,028 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിവഴി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വീടുകളിലേക്ക് സൗജന്യമായും 30,000-ത്തോളം വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും.
Post Your Comments