KeralaLatest NewsNews

മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

പാലാ: മരട് ഫ്ലാറ്റ് പൊളിച്ചുനീക്കലിനെ തടയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ വിഷയത്തിൽ നിയമപ്രശ്നവും മാനുഷിക പ്രശ്നവുമുണ്ട്. സർവകക്ഷി യോഗത്തില്‍ ചർച്ച ചെയ്ത ശേഷം സർക്കാർ ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ടൂറിസ്റ്റ് ബോട്ടപകടം; മരണസംഖ്യ ഉയരുന്നു : ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കേരളത്തിലേത് കെയര്‍ടേക്കര്‍ സര്‍ക്കാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന്,ജനവിധിയെ വിലകുറച്ചു കാണരുതെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബിൽഡേഴ്‌സിനെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്നാണ് കാനം രാജേന്ദ്രന്‍ പറ‌ഞ്ഞത്.

ALSO READ: സ്മാര്‍ട്ടായി ടിവിഎസ് ജൂപിറ്റര്‍ : പുതിയ ഗ്രാന്റ് എഡിഷന്‍ പുറത്തിറക്കി

ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറ്റിയതായി അറിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വഴിയിൽ നിൽക്കുന്ന ആർക്കും കയറി വരാവുന്ന മുന്നണിയല്ല എൽ ഡി എഫ്. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രം ഒരുമിക്കും. കാനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button