കൊളംബോ : ബംഗ്ലാദേശിനെ തകർത്ത് അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടമണിഞ്ഞ് ഇന്ത്യ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ ജയവുമായാണ് ഇന്ത്യ കപ്പ് ഉയർത്തിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 32.4 ഓവറില്‍ 106നു പുറത്തായി, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനു ലക്ഷ്യ മറികടക്കാനായില്ല. 33 ഓവറില്‍ 101 റൺസിന് പുറത്താക്കി. അക്ബര്‍ അലി (23), മൃതുന്‍ജോയ് ചൗധരി (21) എന്നിവരാണ് ബംഗ്ളദേശിനായി മികച്ച സ്കോർ നേടിയത്. ഇന്ത്യക്കായി അഥര്‍വ അഞ്ചും, ആകാശ് സിങ് മൂന്നും വിക്കറ്റുകൾ എറിഞ്ഞിട്ടു. കഴിഞ്ഞ വര്‍ഷം സീനിയര്‍ ഏഷ്യ കപ്പില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.
Also read : വാഹനവിപണിയിലെ മാന്ദ്യം; പുതിയ വാഹനങ്ങള്‍ വാടകക്ക് നല്കുന്ന പദ്ധതിയുമായി പ്രമുഖ വാഹന നിർമ്മാതാക്കൾ
കരണ്‍ ലാലാണ്(37 റൺസ്) ഇന്ത്യയുടെ സ്കോര്‍ 100 കടത്തിയത്. ക്യാപ്റ്റന്‍ ദ്രുവ് ജുറല്‍ 33 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല .ബംഗ്ലാദേശിനായി ഷമീം ഹൊസൈനും, മൃതുന്‍ജോയ് ചൗന്ദരിയും മൂന്ന് വിക്കറ്റ് വീതവും. തന്‍സിം ഹസന് സാക്കിബ്, ഷഹിന്‍ ആലം ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
Post Your Comments